കാനഡയിലെ നിജ്ജാർ കേസ് അന്വേഷണം നിർണ്ണായകം; കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അമേരിക്ക

വാഷിംഗ്ടൺ: സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ അന്വേഷണം തുടരണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ അധികൃതരാണെന്നാണ് കാനഡയുടെ ആരോപണം. എന്നാല്‍, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ന്യൂഡൽഹി ശക്തമായി നിഷേധിച്ചു.

“കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമര്‍ശങ്ങളില്‍ ഞങ്ങൾ ഉത്കണ്ഠാകുലരാണ്. ഞങ്ങളുടെ കനേഡിയൻ പങ്കാളികളുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നു,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“കാനഡയുടെ അന്വേഷണം പുരോഗമിക്കുന്നതും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കനേഡിയൻ അന്വേഷണത്തിൽ സഹകരിക്കാൻ ഞങ്ങൾ പരസ്യമായും സ്വകാര്യമായും ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്, ”ഒരു ചോദ്യത്തിന് മറുപടിയായി മില്ലർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News