ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനം: സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ

മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ . 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവംബര്‍ 3 വെള്ളിയാഴ്ചയും, നവംബര്‍ 4 ശനിയാഴ്ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും, പൊതു സമ്മേളനവും, വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപമുള്ള, വിശാല ഭൂമിയിൽ പരന്നു കിടക്കുന്ന സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്രവർത്തന മികവിനും, ഗുണനിലവാരത്തിനും മൂല്യത്തിനും ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള സ്ഥാപനമാണ്. ബിസിനസ് സംബന്ധമായ യാത്രക്കാരും, വിനോദ യാത്രക്കാരും ഒരു പോലെ ഇഷ്ടപെടുന്ന അത്യാധുനിക സൗകര്യങ്ങളും സമാനതകളില്ലാത്ത സേവന നിലവാരവും സാജ് റിസോർട്ടിന്റെ സവിശേഷതയാണ്.

Print Friendly, PDF & Email

Leave a Comment

More News