പാക്കിസ്താനില്‍ ചാവേര്‍ സ്ഫോടനം; 47 പേർ കൊല്ലപ്പെട്ടു; 60 ലേറെ പേർക്ക് പരിക്കേറ്റു

ബലൂചിസ്ഥാന്‍: ബലൂചിസ്ഥാനിലെ മസ്‌തുങ് ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ ‘ശക്തമായ’ ചാവേർ സ്‌ഫോടനത്തെ തുടർന്ന് 50 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മസ്‌തുങ് ഡെപ്യൂട്ടി കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ചവരെയും പരിക്കേറ്റവരെയും ആദ്യം ഡിഎച്ച്‌ക്യു ആശുപത്രിയിലേക്കും മറ്റ് ആശുപത്രികളിലേക്കും മാറ്റി. അൽ ഫലാഹ് റോഡിൽ മദീന മസ്ജിദിന് സമീപമുള്ള ബസാറിലാണ് സംഭവം. റെസ്‌ക്യൂ 1122 ആംബുലൻസുകളും പോലീസും ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് ഉദ്യോഗസ്ഥരും കുറ്റകൃത്യം നടന്ന സ്ഥലത്ത് കുതിച്ചെത്തി.

എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നടന്നയുടൻ സുരക്ഷാസേന പ്രദേശം വളഞ്ഞു.

മരിച്ചവരിൽ ഡിഎസ്പി നവാസ് ഗഷ്കോരിയും ഉൾപ്പെടുന്നു. ബലൂചിസ്ഥാൻ ഭീകരവിരുദ്ധ വകുപ്പിന്റെ (സിടിഡി) വക്താവ് പറയുന്നതനുസരിച്ച്, ഒരു ചാവേർ ജനക്കൂട്ടത്തില്‍ സ്വയം പൊട്ടിത്തെറിച്ചു. മരിച്ചവരിൽ 9 നും 13 നും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികളും ഉൾപ്പെടുന്നു.

പരിക്കേറ്റവരിൽ ഭൂരിഭാഗത്തെയും ക്വറ്റയിലേക്ക് മാറ്റിയതായി മസ്തുങ് ഡിസി അബ്ദുർ റസാഖ് പറഞ്ഞു. അൽഫലാഹ് റോഡിലെ മദീന മസ്ജിദിന് സമീപം ഈദ് മീലാദുൻ നബി ഘോഷയാത്രയ്ക്കായി ആളുകൾ ഒത്തുകൂടിയ സമയത്താണ് സ്‌ഫോടനമുണ്ടായതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണർ (എസി) അത്താ-ഉൽ-മുനിം പറഞ്ഞു.

നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്താന്‍ (ടിടിപി) ആക്രമണം നിഷേധിച്ചു.

ഈ മാസം ആദ്യം ഇതേ ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റിരുന്നു.

സിന്ധ് ഇടക്കാല മുഖ്യമന്ത്രി മഖ്ബൂൽ ബഖർ സ്‌ഫോടനത്തെ അപലപിച്ചതായി അദ്ദേഹത്തിന്റെ വക്താവിന്റെ പ്രസ്താവനയിൽ പറയുന്നു. നിരപരാധികളുടെ ജീവനെടുക്കുന്നതിൽ ഉൾപ്പെട്ടവർ മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

പിടി‌ഐ നേതാവും മുൻ സിന്ധ് ഗവർണറുമായ ഇമ്രാൻ ഇസ്മായിൽ സ്ഫോടനത്തെ ശക്തമായി അപലപിച്ചു. “നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തുന്നവര്‍ ഭീകരരും തീവ്രവാദികളുമാണ്” എന്ന് പറഞ്ഞു. നിയമപാലകർ കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ വാഹനത്തിന് സമീപമാണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചതെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് മുനീർ അഹമ്മദ് പറഞ്ഞു, മുഹമ്മദ് നബി (സ) യുടെ ഘോഷയാത്രയിൽ ആളുകൾ ഒത്തുകൂടിയ ഒരു പള്ളിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ജന്മദിനം ഒരു പൊതു അവധിയായതുകൊണ്ട് നിരവധി പേര്‍ ഒത്തുകൂടിയിരുന്നു.

സ്‌ഫോടനം വളരെ ഹീനമായ പ്രവൃത്തിയാണെന്ന് ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു.

ഈദ് മിലാദുൻ നബി (സ) ഘോഷയാത്രയ്‌ക്ക് സമീപം മസ്‌തുങ്ങിൽ നടന്ന സ്‌ഫോടനത്തെ പ്രസിഡന്റ് ഡോ ആരിഫ് അൽവിയും കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറും ശക്തമായി അപലപിച്ചു. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച അവർ ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

പരേതരുടെ ആത്മശാന്തിക്കായി സർവശക്തനായ അള്ളാഹുവിനോട് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രാർത്ഥിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ച അവർ അവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കാൻ സർക്കാർ പൂർണമായി തീരുമാനിച്ചിട്ടുണ്ടെന്ന് പിഎം കാക്കർ ആവർത്തിച്ചു.

‘മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു’

ദുരന്തത്തെത്തുടർന്ന് ബലൂചിസ്ഥാൻ കാവൽ മുഖ്യമന്ത്രി അലി മർദാൻ ഖാൻ ഡോംകി പ്രവിശ്യയിലുടനീളം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം വിലാപ കാലയളവിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് അചക്‌സായി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News