ക്രിസ്തീയ ഗാനസന്ധ്യ “സ്വർഗീയ നാദം” ഒക്ടോബർ 14 ന് ഡാളസ്സിൽ

ഡാളസ്: ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ് സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന “സ്വർഗീയ നാദം” എന്ന ഗാനസന്ധ്യ ഒക്ടോബർ 14നു നടത്തപ്പെടുന്നു. ഗാർലൻഡ് പട്ടണത്തിലുള്ള ഫിലഡൽഫിയ പെന്തകോസ്റ്റ് ചർച്ച് ഓഫ് ഡാലസിൽ, വൈകീട്ട് 6: 30ന് (2915 Broadway Blvd, Garland, TX 75041) സംഗീത വിരുന്ന് ആരംഭം കുറിക്കും.

ഡാളസിലുള്ള ക്രിസ്തീയ ഗായകരുടെ കൂട്ടായ്മയാണ് ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ്. അനുഗ്രഹിത ഗായകർ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ള ഗാനങ്ങൾ ആലഭിക്കും. ഡാളസിലെ പ്രസിദ്ധ ക്രിസ്തീയ പ്രാസംഗികനും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ തോമസ് ജോൺ (TJ) പ്രധാന സന്ദേശം നൽകുകയും ചെയ്യും.

എല്ലാ സംഗീത ആസ്വാദകരുടെയും പ്രാർത്ഥനാപൂർവ്വമായ സഹകരണം പ്രോഗ്രാം ചുമതലയുള്ള റോയ് വർഗീസ്, ബ്ലസൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ബിനു കോശി (കണ്‍‌വീനര്‍) 972 415 6587.

Print Friendly, PDF & Email

Leave a Comment

More News