പമ്പ രജത ജൂബിലി ടിക്കറ്റ്‌ കിക്ക്‌ ഓഫ്‌ സിനിമാ താരം സോനാ നായര്‍ ഉദ്ഘാടനം ചെയ്തു

ഫിലഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ പ്രസിദ്ധ മലയാളി സംഘടനയായ പെന്‍സില്‍വാനിയ അസോസിയേഷന്‍ ഫോര്‍ മലയാളീ പ്രോസ്പിരിറ്റി ആന്‍ഡ്‌ അഡ്വാന്‍സ്മെന്റ്‌ (പമ്പ) രജത ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട്‌ പ്രശസ്ത സിനിമാ തരാം സോനാ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പമ്പ കമ്മ്യൂണിറ്റി ഹാളില്‍ വച്ച്‌ നടന്ന ചടങ്ങില്‍ സോനാ നായരില്‍ നിന്നും ഫിലഡല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ നേതാവും വ്യവസായിയുമായ വിന്‍സെന്റ്‌ ഉമ്മാനുവേല്‍ ആദ്യ ടിക്കറ്റ്‌ സ്വീകരിച്ചു.

പമ്പ പ്രസിഡന്റ്‌ സുമോദ് ടി നെല്ലിക്കാലയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സില്‍വര്‍ ജൂബിലി ചെയര്‍മാന്‍ അലക്സ് തോമസ്‌ ഏവരെയും സ്വാഗതം ചെയ്തു. ജോര്‍ജ്‌ ഓലിക്കല്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന്‌ സുമോദ്‌ നെല്ലിക്കാലയുടെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പമ്പയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഒക്ടോബര്‍ 28ന് ക്രിസ്കോസ്‌
ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ചു വിവരിക്കുകയുണ്ടായി. തുടര്‍ന്ന്‌ സോനാ നായര്‍ നടത്തിയ ആശംസാ പ്രസംഗത്തില്‍ പമ്പയുടെ മീറ്റിങ്ങുകളില്‍ മുന്‍പും പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട്‌ പമ്പയുടെ സാമൂഹിക
പ്രതിബദ്ധതതയെ പ്രകീര്‍ത്തിക്കുകയുണ്ടായി.

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ വില്‍ പത്രം തയാറാക്കല്‍, ഒസിഐ കാര്‍ഡ്‌ വിതരണം, വൈറ്റ്‌ ഹൗസ് സന്ദര്‍ശനം കൂടാതെ വെള്ളപ്പൊക്ക കെടുതിയിലും കോവിഡ്‌ സമയങ്ങളിലും സഹായമെത്തിക്കാന്‍ കഴിഞ്ഞതും അതുപോലെ തിരുവല്ലയില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള കെട്ടിട നിര്‍മാണം, കൊട്ടാരക്കരയിലെ ഏദന്‍ ഗാന്‍ഡന്‍സ്‌ കമ്യൂണിറ്റി പ്രോജക്ട്സ് എന്നിവയില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതും അഭിമാനപുരസരം ഓര്‍ക്കുന്നതായി പമ്പയുടെ ലിറ്റററി ചെയര്‍മാന്‍ ജോര്‍ജ്‌ ഓലിക്കല്‍ പ്രസ്താവിച്ചു.

സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ യോഗം പ്രത്യേക അനുസ്മരണം നടത്തുകയുണ്ടായി.

സില്‍വര്‍ ജൂബിലി ചീഫ്‌ എഡിറ്റര്‍ ഡോ. ഈപ്പന്‍ ഡാനിയേല്‍, ഫ്രണ്ട്സ് ഓഫ്‌ തിരുവല്ല പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ചെറിയാന്‍, പിയാനോ പ്രസിഡന്റ്‌ സാറാ ഐപ്പ്‌, സുധ കര്‍ത്താ, മോഡി ജേക്കബ്‌, രാജന്‍ സാമുവേല്‍, റോണി വര്‍ഗീസ്‌, ജോര്‍ജുകുട്ടി വി ലൂക്കോസ്‌, തുടങ്ങി നിരവധി അഭ്യുദയകാംക്ഷികളും സ്പോണ്‍സേഴ്സും ആശംസ അറിയിക്കാന്‍ എത്തിയിരുന്നു.

ഷീബ എബ്രഹാം, ടിനു ജോണ്‍സന്‍, രാജേഷ്‌ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഗാനമേള ഹൃദ്യമായി. സെക്രട്ടറി തോമസ്‌ പോള്‍ നന്ദി പ്രകാശനം നടത്തി.

Print Friendly, PDF & Email

Leave a Comment

More News