പീഡനക്കേസിൽ ബ്ലോഗർ ഷാക്കിർ സുബാന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി.

എറണാകുളം : പ്രമുഖ ബ്ലോഗറും യൂട്യൂബറുമായ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബാന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. സെപ്തംബർ 13ന് നടന്ന സംഭവത്തെ തുടർന്ന് സൗദി യുവതി നൽകിയ പീഡനക്കേസുമായി ബന്ധപ്പെട്ടാണ് തീരുമാനം.

സൗദി യുവതിയെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് മല്ലു ട്രാവലർ ഇന്റർവ്യൂവിന് ക്ഷണിച്ചുവെന്നും അതിനിടെ തന്നെ പീഡിപ്പിച്ചുവെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. യുവതി ഉടൻ തന്നെ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി. കൂടാതെ, നിയമനടപടികളുടെ ഭാഗമായി അവർ മജിസ്‌ട്രേറ്റിന് മുമ്പാകെ ഒരു രഹസ്യമൊഴിയും സമർപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News