നൊബേൽ ജേതാവ് അമർത്യ സെന്നിന്റെ വിയോഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബം

അമർത്യ സെന്നിന്റെ മകൾ പോസ്റ്റ് ചെയ്ത ഫോട്ടോ

കൊൽക്കത്ത: സാമ്പത്തിക വിദഗ്ധൻ അമർത്യ സെൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് നൊബേൽ ജേതാവ് അമർത്യ സെന്നിന്റെ കുടുംബം. വിഖ്യാത സാമ്പത്തിക വിദഗ്‌ദ്ധൻ മരിച്ചതായി നേരത്തെ എക്‌സിൽ നിരവധി പേർ പോസ്റ്റിട്ടിരുന്നു.

“അത് വ്യാജ വാർത്തയാണ്. കേംബ്രിഡ്ജിലെ ഞങ്ങളുടെ കുടുംബവീട്ടിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഒരാഴ്ച ചെലവഴിച്ചു. അദ്ദേഹം തികച്ചും സുഖമായിരിക്കുന്നു, ആഴ്ചയിൽ രണ്ട് കോഴ്‌സുകൾ പഠിപ്പിക്കുന്നു, എല്ലായ്‌പ്പോഴും എന്നപോലെ ആരോഗ്യവാനാണ്, ”സാമ്പത്തിക വിദഗ്ധന്റെ മകൾ നന്ദന ദേവ് സെൻ എക്സില്‍ പറഞ്ഞു.

Leave a Comment

More News