ഇസ്രായേലി ബന്ദികളെ വധിക്കുമെന്ന് ഹമാസിന്റെ ഭീഷണി

മുന്നറിയിപ്പില്ലാതെ ഗാസ മുനമ്പിൽ സൈന്യം വ്യോമാക്രമണം നടത്തിയാൽ ഇസ്രായേലി ബന്ദികളെ വധിക്കുമെന്ന് ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഭീഷണിപ്പെടുത്തി.

“ഞങ്ങളുടെ ജനങ്ങളെ മുന്നറിയിപ്പില്ലാതെ ലക്ഷ്യമിട്ടാല്‍ ഓരോ സിവിലിയൻ ബന്ദികളും വധശിക്ഷ നേരിടേണ്ടിവരും,” ഹമാസിന്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖാസിം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറഞ്ഞു.

“ശത്രുവിന് മനുഷ്യത്വത്തിന്റെയും ധാർമ്മികതയുടെയും ഭാഷ മനസ്സിലാകുന്നില്ല, അതിനാൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ അവരെ അഭിസംബോധന ചെയ്യും,” ഹമാസ് പറഞ്ഞു.

കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തിനും കുടിയേറ്റക്കാരുടെ അക്രമം വർധിച്ചതിനും മറുപടിയായി റോക്കറ്റുകൾ വിക്ഷേപിച്ച് ഒക്ടോബർ 7 ന് ഹമാസ് ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ് ആരംഭിച്ചു.

നിലവിലെ സംഘർഷത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ഓപ്പറേഷൻ വാൾസ് ഓഫ് അയൺ ആരംഭിച്ചിട്ടുണ്ട്. ഹമാസിന്റെ അപ്രതീക്ഷിത ഓപ്പറേഷനുശേഷം ഇസ്രായേലിൽ 900 ഓളം പേർ കൊല്ലപ്പെട്ടു.

സൈനികരും സാധാരണക്കാരും ഉൾപ്പെടെ 130 ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്.

ഒക്‌ടോബർ 7 മുതൽ ഗാസയിൽ 91 കുട്ടികൾ ഉൾപ്പെടെ 687 ഫലസ്തീനികൾ കൊല്ലപ്പെടുകയും 3,726 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News