കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; മുൻ എംഎൽഎയെ പൊലീസ് മർദ്ദിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിനെ പോലീസ്‌ മര്‍ദിച്ചതായി പരാതി. തിരഞ്ഞെടുപ്പ്‌ പോളിംഗ് കേന്ദ്രമായ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‌ പുറത്തായിരുന്നു സംഭവം. സ്ഥലത്ത്‌ സിപിഎമ്മുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ വോട്ട്‌ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ പോളിംഗ് സ്റേഷന് സമീപം സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കോണ്‍ഗ്രസ്‌ വ്യാപക കള്ളവോട്ട്‌ നടത്തിയെന്നും കള്ളവോട്ടിനെ പിന്തുണക്കാന്‍ ജനം തടിച്ചുകൂടുന്നുവെന്നും ആരോപിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ ഒത്തുകൂടിയിരുന്നു.

ഇവരോട്‌ പിരിഞ്ഞുപോകാന്‍ പോലീസ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടായി. ഈ സമയം പൊലീസ്‌ ലാത്തികൊണ്ട്‌ മര്‍ദ്ദിക്കുകയും താഴേക്ക്‌ തള്ളുകയും ചെയ്തതായി കെസി രാജഗോപാല്‍ ആരോപിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

പത്തനംതിട്ട സര്‍വീസ്‌ സഹകരണ ബാജ്‌ തിരഞ്ഞെടുപ്പ്‌ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നിരുന്നു. അന്നും
സംഘര്‍ഷമുണ്ടായി. കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Print Friendly, PDF & Email

Leave a Comment

More News