എ.ഡി.എസ് വാർഷികം നവജീവൻ അഭയ കേന്ദ്രത്തിൽ

എ.ഡി.എസ് വാർഷികം നവജീവൻ അഭയകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഉൽഘാടനം ചെയ്യുന്നു

കൊല്ലം: നെടുമ്പന പഞ്ചായത്ത് 18-ാം വാർഡ് എ.ഡി.എസ് വാർഷികം നവജീവൻ അഭയകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഉൽഘാടനം ചെയ്തു. അമ്മമാരെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കുടുംബശ്രീയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വാർഡ് മെമ്പർ ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഡി.എസ് മെമ്പർ സീന സ്വാഗതം ആശംസിച്ചു. എ.ഡി എസ് സെക്രട്ടറി ശൈലജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,ഷീല ടീച്ചർ, രജിത എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡൻറ് ഷീജ കൃതജ്ഞത നടത്തി സമാപനം നിർവഹിച്ച് നവജീവൻ അഭയകേന്ദ്രം റസിഡൻസ് മാനേജർ അബ്ദുൽ മജീദ് സംസാരിച്ചു. കുട്ടികളുടെയും അമ്മമാരുടെയും വിവിധ കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.

Print Friendly, PDF & Email

Leave a Comment

More News