മലയോര കർഷകരുടെ നാഡീസ്പന്ദനം മനസ്സിലാക്കിയിട്ടുള്ള ജനകീയ നേതാവ് ശ്രീ രാജു എബ്രഹാമിനെ പത്തനംതിട്ട ലോക സഭ തെരഞ്ഞെടുപ്പിൽ പാർട്ടി തഴയുമോ?

ഡാളസ്: റാന്നി മണ്ഡലത്തിൽ വളരെ സ്വാധീനമുള്ള ഒരു നേതാവാണ് രാജു എബ്രഹാം. ഒരു പാർട്ടിയുടെയും പിൻബലമില്ലാതെ 40000 പരം പോക്കറ്റ് വോട്ടുകൾ ഉള്ള ഒരു പ്രബലനെ തന്ത്രപരമായി പാർട്ടി മാറ്റുമോ? പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പിബി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്കിനെ ഇറക്കാന്‍ സിപിഎം ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നു. റാന്നി മുൻ എംഎല്‍ എയും മുതിർന്ന നേതാവുമായ രാജു ഏബ്രഹാം എന്ന മുതിർന്ന നേതാവിനെ തഴഞ്ഞാണ് ഐസക്കിനെ കളത്തിലിറക്കാന്‍ സിപിഎം പദ്ധതി ഇട്ടിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പത്തനംതിട്ട ലോകസഭാ സീറ്റു വാഗ്ദാനം ചെയ്തായിട്ടാണ് അറിയുന്നത്. ശ്രീ രാജു അതിനു വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ നടത്തി വരികെയാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് പൊന്തി വന്നത്.

തികച്ചും അച്ചടക്കം പാലിക്കുന്ന രാജു എബ്രഹാം കഴിഞ്ഞ 5 അസംബ്‌ളി തെരഞ്ഞെടുപ്പിൽ റാന്നിയെ പ്രധിനിധികരിക്കുകയും മാർക്സിസ്റ്റു കമ്യൂണിസ്റ്റു പാർട്ടിയുടെ ചിന്ഹത്തിൽ വിജയിച്ച വ്യക്തിയാണ്. വിമാനത്താവളം പോലെയുള്ള വലിയ നേട്ടങ്ങളൊന്നും റാന്നിയിൽ അദ്ദേഹത്തിന്റെ കാലത്തു വന്നില്ല എങ്കിലും റാന്നി മണ്ഡലത്തിൽ വിപ്ലവകരമായ നേട്ടങ്ങളാണ് റാന്നിയിലെ ജനങ്ങൾക്ക് പറയാനുള്ളത്.

എസ് എഫ് ഐ പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന ഈ ജനകീയ നേതാവിനെ റാന്നിയിലെ ജനങ്ങൾക്ക് ജീവനാണ്. ഏത് ആവശ്യത്തിനും പാർട്ടിനോക്കാതെ ജനങ്ങൾക്ക്‌ വേണ്ടി അന്നും ഇന്നും അദ്ദേഹം ഇറങ്ങി വരുന്നതിലൂടെ ജനഹൃദയങ്ങളിൽ ഒരു അൽമ ബന്ധുവിനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്.

കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി റാന്നിയിൽ ഇലെക്ഷൻ പര്യടനം നടത്തിയപ്പോൾ കോൺഗ്രസ്സ് സ്ഥാനാർഥി ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കോൺഗ്രസ്സ് നേതൃത്വം വിളമ്പിയപ്പോൾ രാജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഇലക്ഷൻ തന്ത്രമാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയായ പ്രമോദ് നാരായണനെ എം എൽ എ ആക്കിയത്.

‌‌പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോക്ടർ തോമസ് ഐസക്, മുൻ റാന്നി എം.എൽ.എ രാജു എബ്രഹാം എന്നിവരുടെ പേരുകളിൽ സിപിഐഎം സംസ്ഥാന നേതൃത്വം ആരെ പരിഗണിക്കും?

സിപിഐഎമ്മിന്റെ പത്തനംതിട്ട പാർലമെൻറ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി രാജു എബ്രഹാമിനെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി നിയോഗിച്ചത്. ഇതിന്റെ പിന്നിലും നേതൃത്വം എന്താണ് ഉദ്ദേശിക്കുന്നത്?

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 1437 ബൂത്ത് കമ്മിറ്റികളാണ് പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സിപിഐഎം രൂപീകരിച്ചിട്ടുള്ളത്. ഈ മാസം ഇരുപതിനുള്ളിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയാക്കും.

സ്ഥാനാർഥി ആര് എന്നത് ആശങ്കയിലാണ്. തോമസ് ഐസക്കിനോ രാജു എബ്രഹാമിനോ ആർക്കാണ് കുറി വീഴുക എന്നത് ഉടനെ അറിയാം.

Print Friendly, PDF & Email

Leave a Comment

More News