ഡാളസ് കേരള അസ്സോസിയേഷൻ പിക്നിക്ക് ഒക്ടോബര്‍ 28നു

ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷന്റെ വാർഷിക പിക്നിക് ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള ഇന്ത്യാ കൾച്ചറൽ & എജ്യുക്കേഷൻ സെൻററില്‍ വെച്ച് നടത്തുന്നു.

പിക്നികിനോടനുബന്ധിച്ച് മുതിർന്നവർക്കും, കുട്ടികൾക്കും വടം വലി, മുട്ടയേറ്, മിഠായി പെറുക്കല്‍, മ്യൂസിക്കൽ ചെയർ, ഷോട്ട് പുട്ട് എന്നീ വിവിധ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. പിക്നിക്കിൽ പങ്കെടുക്കുന്നവർക് ബാർബിക്യൂ, ഹോട്ട് ഡോഗ്, സംഭാരം, ചിപ്സ് തുടങ്ങിയ രുചികരമായ വിഭവങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരെയും പിക്നിക്കിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ (പിക്നിക് ഡയറക്ടർ) 214 435 0125, ജിജി സ്കറിയ 469 494 1035.

Print Friendly, PDF & Email

Leave a Comment

More News