രാശിഫലം (25-10-2023 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഏറെ വെല്ലുവിളികളും തടസങ്ങളും നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കുക.

കന്നി: നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇന്ന് സാധിച്ചേക്കും. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കിയേക്കും. പ്രണയം നിങ്ങളെ ഏറെ ആഹ്ലാദത്തിലാക്കുമെങ്കിലും ചുറ്റുപാടുകളില്‍ നിന്നും സമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കുന്ന മാനസിക പ്രയാസങ്ങള്‍ കുറയ്‌ക്കും.

തുലാം: ഇന്ന് ഏറെ ഗുണകരമായ ദിവസമാണ്. സുഹൃത്തിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചേക്കും. ഒരു തടസവും കൂടാതെ ഒരു പുതിയ സംരംഭം തുടങ്ങാൻ കഴിയും. കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം: ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷത്തോടെ പ്രവര്‍ത്തിക്കാനാകില്ല. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അതൃപ്‌തിക്ക് കാരണമുണ്ടാകും. പുതിയ ജോലിയ്‌ക്കായി ശ്രമം നടത്തും. പുതിയ ജോലി തേടുന്നവര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്.

ധനു: ഇന്ന് നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കും. എതിരാളികളെ പരാജയപ്പെടുത്താനാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ മികച്ച ദിവസമാണിന്ന്. സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ സമയം ചെലവഴിക്കും.

മകരം: ഇന്ന് നല്ല ദിവസമല്ല. പ്രാര്‍ഥനയും ധ്യാനവും മനസിന് സമാധാനം നല്‍കും. കുടുംബാംഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ നിങ്ങളെ വിഷമിപ്പിക്കും. സാമ്പത്തിക ചെലവുകളുണ്ടാകാന്‍ സാധ്യത. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിത പങ്കാളിയുടെ സമീപനത്തില്‍ സന്തോഷം ഉണ്ടാകില്ല. പുതിയ ബിസിനസിനായി പണം മുടക്കാനുള്ള സാധ്യത കാണുന്നു.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷ നിര്‍ഭരമായ ദിവസമായിരിക്കും. കുടുംബാന്തരീക്ഷം ഏറെ സന്തോഷ പ്രദമായിരിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ സാധ്യത. ഉല്ലാസ യാത്രയ്‌ക്കും സാധ്യത. നിങ്ങളുടെ മനോഭാവത്തിൽ ഒരു വിപരീത ചിന്ത കടന്നുകൂടാം. പ്രാര്‍ഥന കൊണ്ടും ധ്യാനം കൊണ്ടും അത് മറ്റിയെടുക്കുക.

മീനം: ഇന്ന് വസ്‌തു ഇടപാട് സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് പറ്റിയ ദിവസമല്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. അപ്രതീക്ഷിത അനുഭവങ്ങള്‍ക്ക് തയാറായിരിക്കുക. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം.

മേടം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സത്‌കരിക്കേണ്ടി വരും. പുതിയ സുഹൃത്തുക്കള്‍ ഭാവിയിലേക്കുള്ള മുതല്‍ കൂട്ടാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസ യാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമാകും.

ഇടവം: ജോലി സ്ഥലത്ത് കൂടുതല്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കാനാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യും. കുടുംബാന്തരീക്ഷം കൂടുതല്‍ സന്തോഷകരമാകും. അപൂർണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും.

മിഥുനം: കഴിഞ്ഞ ദിവസങ്ങളിലെ കഠിനാധ്വാനം കാരണം ഇന്ന് നിങ്ങള്‍ ഏറെ ക്ഷീണിതനാകും. കുട്ടികളെ കുറിച്ച് ഉത്‌കണ്‌ഠാകുലരാകും. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടും. പണത്തിന്‍റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാകണമെന്നില്ല. ഉത്സാഹവും ഉന്മേഷവും കുറവായിരിക്കും. വിഷാദാത്മകതയും അശുഭ ചിന്തയും അകറ്റി നിര്‍ത്താന്‍ കഠിന ശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ സാധ്യത. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

Print Friendly, PDF & Email

Leave a Comment

More News