സംസ്ഥാനത്ത് ഇന്ന് കനത്ത മഴയുണ്ടാകും; തീരപ്രദേശങ്ങളില്‍ തിരമാലകൾക്കും കൊടുങ്കാറ്റിനുമുള്ള സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ
ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല. ഉച്ചയോടെ മഴ ശക്തമാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത മൂന്ന്‌ മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തും കൊല്ലത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടി നേരിയ തോതില്‍ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന്‌ രാത്രി 11.30 വരെ കേരള തീരത്ത്‌ 1.2 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക്‌ സാധ്യതയുണ്ടെന്ന്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യാനോഗ്രാഫിക്‌ സ്റ്റഡീസ്‌ (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

തിങ്കളാഴ്ച വരെ സംസ്ഥാനത്ത്‌ കനത്ത മഴ തുടരുമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. ഇടിമിന്നലോട്‌ കൂടിയ മഴയ്ക്കൊപ്പം
മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്‌. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ എന്നിവിടങ്ങളിലും തിങ്കളാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News