അഡ്വ. ജയ്‌സൺ ജോസഫിനും വി.പി. സജീന്ദ്രനും ഷിക്കാഗോയിൽ സ്വീകരണം നൽകി

ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രനും, വീക്ഷണം ദിനപത്രത്തിന്റെ എം.ഡിയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ജയ്‌സൺ ജോസഫിനും ഷിക്കാഗോയിലെ കോൺഗ്രസ് പ്രവർത്തകരും മറ്റു സാമൂഹിക സാംസ്‌കാരിക നേതാക്കളും, സുഹൃത്തുക്കളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി.

ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ ചടങ്ങിൽ ജോർജ് പണിക്കർ സദസ്സിനെ സ്വാഗതം ചെയ്തു. രണ്ടു കോൺഗ്രസ് നേതാക്കന്മാർക്കും ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം നൽകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, കക്ഷി രാഷ്ട്രീയഭേദമെന്യേ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഏവരോടും നന്ദിയുണ്ടെന്നും പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു.

തദവസരത്തിൽ ഐ.ഒ.സി ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശൻ നായർ, ഫ്രാൻസിസ് കിഴക്കേകുറ്റ്, സണ്ണി വള്ളിക്കളം, വർഗീസ് പാലമലയിൽ, ടോമി അമ്പനാട്ട് പ്രവീൺ തോമസ്, ഷിബു മുളയാനിക്കുന്നേൽ, ആൽവിൻ ഷുക്കൂർ, ജോസ് കല്ലിടുക്കിൽ, ബിജു കണ്ടത്തിൽ, മനോജ് തോമസ് കോട്ടപ്പുറം തുടങ്ങിയവർ ആശംസകൾ നൽകി. ആന്റോ കവലയ്ക്കൽ നന്ദി രേഖപ്പെടുത്തി.

സദസ്സിന്റെ വിവിധ ചോദ്യങ്ങൾക്ക് നേതാക്കൾ രണ്ടുപേരും മറുപടി നൽകി. ഐ.ഒ.സിയുടെ പ്രവർത്തനങ്ങളെയും അതുപോലെ തന്നെ കക്ഷി രാഷ്ട്രീയ ഭേദമെന്യേയുള്ള ഷിക്കാഗോയിലെ കൂട്ടായ്മയേയും രണ്ടുപേരും വളരെയധികം പ്രശംസിച്ചു. ചടങ്ങിൽ അച്ചൻകുഞ്ഞ് എം.ഡിയായി പ്രവർത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News