മിഷൻ ഞായർ ഫണ്ട് റെയിസിംഗ് വ്യത്യസ്തമാക്കി ന്യൂജേഴ്‌സിയിലെ കുട്ടികൾ

ന്യൂജേഴ്‌സി: മിഷൻ ഞായർ ദിനത്തിൽ ന്യൂജേഴ്‌സി ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്‌പ മിഷൻ ലീഗ് സംഘടിപ്പിച്ച കാർ വാഷിംഗ് ധനസമാഹരണം ഏറെ വ്യത്യസ്‌തമായി .

മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഒരുക്കിയ കാർ വാഷിംഗിൽ ചെറിയ ക്‌ളാസ് മുതൽ ഹൈസ്ക്കൂൾ വരെയുള്ള മുഴുവൻ കുട്ടികളും വളരെ ആവേശപൂർവം പങ്കെടുത്തു. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു.

മിഷൻ ലീഗ് ഭാരവാഹികളായ ആൻലിയാ കൊളങ്ങായിൽ , ആദിത്യ വാഴക്കാട്ട്, അലീഷാ പോളപ്രയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികൾ നടത്തിയ കാർ വാഷിംഗ് ഏവർക്കും അവിസ്മരണീയമായി മാറി. ടോം നെടുംചേരിൽ, ജെസ്‌വിൻ കളപുരകുന്നുമ്പുറം, ലിവോൺ മാന്തുരുത്തിൽ, ജയ്ഡൻ & ജോനാഥൻ കുറുപ്പിനകത്ത്, ജസ്റ്റിൻ കുപ്ലികാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് മിനിസ്ട്രിയും പരിപാടിയിൽ പങ്കുചേർന്നു. മിഷൻ ലീഗ് കോർഡിനേറ്റർമാരായ ജൂബി പോളപ്രയിൽ, ആന്മരിയ കൊളങ്ങായിൽ, സിജോയ് പറപ്പള്ളിൽ, മതാദ്ധ്യാപകർ, ഇടവക ട്രസ്റ്റീസ് എന്നിവർ പരിപാടികൾ ക്രമീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News