കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ടി.പി.എം. ടീം ചാമ്പ്യന്മാര്‍

ഫിലാഡല്‍ഫിയ: സീറോ മലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായസംഘടനയായ സീറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ നോര്‍ത്തീസ്റ്റ് റിജിയണല്‍ ലവലില്‍ സംഘടിപ്പിച്ച ഒന്‍പതാമത് കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലാഡല്‍ഫിയ ടി.പി.എം. ടീം ചാമ്പ്യന്മാരും, ഫിലാഡല്‍ഫിയ സെ. ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ടീം റണ്ണര്‍ അപ്പും ആയി. വിനില്‍ എബ്രാഹം ആയിരുന്നു എം. വി. പി. ഒക്ടോബര്‍ 28 ശനിയാഴ്ച്ച രാവിലെ എട്ടു മണിമുതല്‍ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്‍റെ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്.

രാവിലെ 8:30 നു എസ് എം സി സി ദേശീയ സ്ഥാപകനേതാവും, ഫിലാഡല്‍ഫിയായിലെ പ്രമുഖ അക്കൗണ്ടിങ്ങ് സ്ഥാപനമായ ജോര്‍ജ് ഗോള്‍ഡ്സ്റ്റെയിന്‍ കമ്പനി പ്രസിഡന്‍റുമായ ജോര്‍ജ് മാത്യു സി. പി. എ ഉല്‍ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്‍റില്‍ 6 ടീമുകള്‍ മാറ്റുരച്ചു. എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്‍റും, ഇടവക കൈക്കാരനുമായ റോഷിന്‍ പ്ലാമൂട്ടില്‍, മുഖ്യ കൈക്കാരന്‍ ജോര്‍ജ് വി. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

രാവിലെ 8:30 ന് ആരംഭിച്ച പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തിലാണു ഫിലാഡല്‍ഫിയ ടി.പി.എം ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രഥമ ഗ്രാന്‍റ്പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിച്ച മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ സ്മരണാര്‍ത്ഥം നടത്തിയ ഒന്‍പതാമത് ദേശീയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റായിരുന്നു ശനിയാഴ്ച്ച സമാപിച്ചത്.

ടൂര്‍ണമെന്‍റ്  ചാമ്പ്യന്മാരായ ടി.പി.എം ടീമിനു കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് കപ്പും, കാഷ് അവാര്‍ഡും, റണ്ണര്‍ അപ് ടീമിനുള്ള എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സീറോമലബാര്‍പള്ളി വികാരിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന എസ് എം സി സി മുന്‍ സ്പിരിച്വല്‍ ഡയറക്ടറും, ചിക്കാഗോ സീറോമലബാര്‍ രൂപതാ പ്രോക്യുറേറ്ററുമായ റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ നല്‍കി ആദരിച്ചു. ദിവംഗതനായ ടോമി അഗസ്റ്റിന്‍റെ സ്മരണാര്‍ത്ഥം നല്കപ്പെടുന്ന എം. വി. പി ട്രോഫി വിനില്‍ എബ്രാഹമിനു ജോയി കരുമത്തി നല്‍കി. കളിയില്‍ വ്യക്തിഗത മിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു. ടൂര്‍ണമെന്‍റിനു ധാരാളം സ്പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നു. വ്യക്തിഗത ട്രോഫികളും, എം. വി. പി കപ്പും, മെഡലുകളും റോഷിന്‍ പ്ലാമൂട്ടില്‍ സ്പോണ്‍സര്‍ ചെയ്തു.

ആന്‍ഡ്രു കന്നാടന്‍, സേവ്യര്‍ മൂഴിക്കാട്ട്, ജെറി കുരുവിള എന്നിവരായിരുന്നു ടൂര്‍ണമെന്‍റ് കോര്‍ഡിനേറ്റര്‍മാര്‍. സെക്രട്ടറി കുരുവിള ജയിംസ് (ജെറി), ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, റോഷിന്‍ പ്ലാമൂട്ടില്‍, ജോയി കരുമത്തി, ജോജോ കോട്ടൂര്‍, സിബിച്ചന്‍ മുക്കാടന്‍, ജോസഫ് ചെറുവേലില്‍, ഷാജി മിറ്റത്താനി, ജോര്‍ജ് മാത്യു, ജയ്ബി ജോര്‍ജ്, എസ് എം സി സി വോളന്‍റിയര്‍മാര്‍, യുവജനങ്ങള്‍, സ്പോര്‍ട്സ് സംഘാടകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി ടൂര്‍ണമെന്‍റിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News