10 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വിൽപന നടത്താനിരുന്ന 10 ലീറ്റർ മദ്യവുമായി ഹരിപ്പാട് കരിപ്പുഴ പള്ളിപ്പാട് സ്വദേശി രാജീവ് എന്ന യുവാവിനെ എക്സൈസ് പിടികൂടി. അനധികൃത മദ്യവിൽപ്പന നടത്തിയെന്ന സൂചനയെ തുടർന്നാണ് അറസ്റ്റ്.

ആലപ്പുഴ എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സജിമോൻ, അംഗങ്ങളായ റെനി, ദിലീഷ്, റഹീം, അരുൺ, രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

 

Print Friendly, PDF & Email

Leave a Comment

More News