മാനവീയം വീഥിയില്‍ കൂട്ടത്തല്ല്; ഒരാളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്തെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് കരമന സ്വദേശി ശിവ എന്ന യുവാവിനെ മ്യൂസിയം പോലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രി 2 മണിയോടെ മാനവീയം വീഥിയിൽ പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കൾ മർദിച്ചതാണ് സംഭവത്തിന്റെ തുടക്കം. യുവാവിനെ ഒരു സംഘം ആളുകൾ മർദിക്കുകയും മറ്റ് യുവാക്കൾ അയാൾക്ക് ചുറ്റും നൃത്തം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പൂന്തുറ സ്വദേശിയിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ലെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. പരിക്കേറ്റ യുവാവിനെ കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

‘നൈറ്റ് ലൈഫ്’ എന്ന ആശയം അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ വേദിയാണ് മാനവീയം വീഥി. നൈറ്റ് ലൈഫിന്റെ തുടക്കം മുതൽ ചെറുതും വലുതുമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Leave a Comment

More News