രാശിഫലം (09-11-2023 വ്യാഴം)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമല്ല. ആഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാതെ അകന്ന് പോയേക്കാം. നിങ്ങള്‍ ഇന്ന് കൂടുതല്‍ ഉത്‌കണ്‌ഠാകുലരാകും. ജോലി സ്ഥലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കാകില്ല.

കന്നി: ഇന്ന് ഏറെ മികച്ച ദിവസമായിരിക്കും നിങ്ങള്‍ക്ക്. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ കേള്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സംസാരം മറ്റുള്ളവരുടെ സ്‌നേഹം പിടിച്ച് പറ്റാന്‍ സഹായിക്കും.

തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായുള്ള നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. കഠിനാധ്വാനം തുടരുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാനാകും.

വൃശ്ചികം: ജീവിത നിലവാരം മെച്ചപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. എതിരാളികളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാകും. ആരോഗ്യ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

ധനു: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കൂടുതല്‍ ഊര്‍ജസ്വലരാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാന്‍ സാധിക്കും. അതിലൂടെ മാനസിക സന്തോഷം ലഭിക്കും. പങ്കാളിയുമായി പ്രധാന വിഷയത്തില്‍ ചര്‍ച്ച നടത്തും.

മകരം: അവിവാഹിതര്‍ക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. നിങ്ങളുടെ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ഭാവിയെ കുറിച്ച് ചിന്തിക്കും ഭാവി വിജയത്തിനായി പ്രയത്നിക്കുകയും ചെയ്യും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് പ്രകോപനപരമായ ദിവസമായിരിക്കും. ജോലി സ്ഥലത്ത് ഏറെ അസ്വസ്ഥനായിരിക്കും. മറ്റുള്ളവരെ സഹായിക്കാനിടയുണ്ട്. എന്നാല്‍ അതിന് മുമ്പ് സ്വന്തം ജോലികള്‍ പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം.

മീനം: നിങ്ങളുടെ പതിവ് ദിനചര്യകൾ ഇന്ന് ഒഴിവാക്കുക. ജോലി രഹിതര്‍ക്ക് പുതിയ ജോലി സാധ്യതയുണ്ട്. വിനോദങ്ങള്‍ക്കായി സമയം ചെലവഴിക്കുക. സുഹൃത്തുക്കളുമായോ, കുടുംബവുമായോ ഉള്ള യാത്രകളും വിനോദങ്ങളും കഴിയുന്നത്ര ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. ആത്മവിശ്വാസ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സം‍ശയമില്ല. സമപ്രായക്കാരുമായി സംവദിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ വിജ്ഞാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുക. സാമ്പത്തിക ചെലവുകള്‍ കുറയ്‌ക്കാന്‍ ശ്രദ്ധിക്കണം.

ഇടവം: നിങ്ങളുടെ നല്ല പെരുമാറ്റം ഇന്ന് മറ്റുള്ളവരില്‍ മതിപ്പുളവാക്കും. നിങ്ങള്‍ക്ക് ചുറ്റുപാടുള്ളവരോട് വിവേകത്തോടെ പെരുമാറും. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. ശത്രുക്കളെ പോലും സംസാരത്തിലൂടെ നിങ്ങള്‍ക്ക് ആകര്‍ഷിക്കാനാകും. ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങള്‍ക്ക് ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇന്ന് സാഹിത്യത്തില്‍ നിങ്ങള്‍ക്ക് താത്‌പര്യം തോന്നാം.

മിഥുനം: നിങ്ങളിന്ന് പ്രത്യേക മാനസികാവസ്ഥയിലായിരിക്കും. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി കുടുംബ സ്വത്തിനെ സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം: സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുക. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങൾക്ക് സന്തോഷം നൽകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്‌ച നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു യാത്രയ്‌ക്ക് ആഗ്രഹിക്കും. ഇത് നിങ്ങള്‍ക്ക് ഊർജം പകരും.

Print Friendly, PDF & Email

Leave a Comment

More News