അഴിമതിയെ തുടർന്ന് പോർച്ചുഗല്‍ പ്രധാനമന്ത്രി ഇന്ത്യൻ വംശജനായ അന്റോണിയോ കോസ്റ്റ രാജിവച്ചു

ലിസ്വാൻ (പോര്‍ച്ചുഗല്‍): ഇന്ത്യൻ വംശജനായ അന്റോണിയോ കോസ്റ്റ പോർച്ചുഗല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. അഴിമതിയാരോപണത്തെ തുടർന്ന് ചൊവ്വാഴ്ച ദേശീയ ടിവിയിലാണ് തന്റെ രാജി പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

2015ൽ പോർച്ചുഗൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് കോസ്റ്റ, രാജ്യത്തെ അഭിസംബോധന ചെയ്ത് തന്റെ നിരപരാധിത്വം ന്യായീകരിക്കുകയും കുടുംബത്തിന് നന്ദി പറയുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഞാൻ നിയമത്തിന് അതീതനല്ലെന്നും അദ്ദേഹം പറഞ്ഞു.

കോസ്റ്റയുടെ രാജിക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ പോലീസ് റെയ്ഡ് നടത്തിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് ഇതുവരെ സ്വീകരിച്ചിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കോസ്റ്റയുടെ മുത്തച്ഛൻ ഗോവ സ്വദേശിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇപ്പോഴും ഗോവയിലെ മർഗോവയില്‍ താമസിക്കുന്നുണ്ടെന്നും പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News