രാശിഫലം (10-11-2023 വെള്ളി)

ചിങ്ങം: ഇന്ന് ചെയ്‌തുതീര്‍ക്കേണ്ട കാര്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ അമ്പരപ്പ് തോന്നാം. എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ, കര്‍ത്തവ്യനിര്‍വഹണത്തില്‍ സഹായിക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ ബന്ധം സുദൃഢമാക്കും. ഇത് ഭാവിയില്‍ ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല.

കന്നി: നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും.

തുലാം: കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പുണ്ട്. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുകയും അത് ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്തേക്കാം. ആത്മീയവും മതപരവുമായ അനുഷ്‌ഠാനങ്ങള്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായകമാകും.

വൃശ്ചികം: ലാഭകരമായ ദിവസമായിരിക്കും. നിങ്ങളാഗ്രഹിക്കുന്ന എല്ലാ ലൗകികസുഖങ്ങളും കൈവരികയും ചെയ്യും. വിവാഹത്തിന് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. മേലധികാരികള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതീവസന്തുഷ്‌ടി പ്രകടിപ്പിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും വളരെ സുന്ദരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇന്ന് അവസരമുണ്ടായേക്കാം.

ധനു: ഭാഗ്യതാരകം നന്നായി പ്രകാശിക്കുന്ന ദിവസമാണ്. സഹായ സന്നദ്ധമായ മാനസികനില വച്ചുപുലര്‍ത്തുന്നതിനാല്‍ നിങ്ങളെ ചുറ്റിയിരിക്കുന്നവരുടെ പ്രശംസക്ക് നിങ്ങള്‍ പാത്രമായേക്കാം. മേലധികാരികളുടെ മതിപ്പ് നേടുന്നതിനായി, ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും. പ്രൊമോഷന്‍ ലഭിക്കാന്‍ ഭാഗ്യമുണ്ട്. ബിസിനസ് യാത്രക്കും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ചും അച്ഛനില്‍ നിന്ന്, ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത ലഭിച്ചേക്കാം.

മകരം: ശരാശരി ദിവസമായിരിക്കും. എങ്കിലും ബൗദ്ധിക പദ്ധതികള്‍ ആരംഭിക്കാന്‍ ഇത് നല്ല ദിവസമാണ്. സൃഷ്‌ടിപരമായ കഴിവുകള്‍ കരകവിഞ്ഞൊഴുകുന്ന ഇന്ന്, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവക്കാന്‍ കഴിഞ്ഞേക്കും. പോരാത്തതിന്‌ നിങ്ങളുടെ കലാഭിരുചിയെ തൃപ്‌തിപ്പെടുത്താനായി ഒരു കലാപ്രദര്‍ശനമോ അല്ലെങ്കില്‍ പുസ്‌തക വായനായോഗമോ സംഘടിപ്പിച്ചേക്കാം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടുന്നതുകൊണ്ട് ഇന്ന് നിങ്ങളുടെ ആരോഗ്യം തൃപ്‌തികരമായിരിക്കുകയില്ല.

കുംഭം: ഒരുപാട് വിഷമങ്ങള്‍ മനസിന് പിരിമുറുക്കം നല്‍കും. അത് ഒടുവില്‍ കോപത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കും. ദൈവത്തെ സ്‌മരിച്ചുകൊണ്ടും, ശാന്തതയും ധ്യാനവും അനുഷ്‌ഠിച്ചുകൊണ്ടും ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുക. അതോടെ മനസിന് സമാധാനം കൈവരും. മോഷണം പോലെയുള്ള അധാര്‍മിക വൃത്തികളില്‍ ഇടപെടാതിരിക്കുക. നിങ്ങളുടെ അശുഭ ചിന്താഗതി മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. പരുഷവാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. വീട്ടിലെ ഒരു ശുഭകരമായ ചടങ്ങ് കാരണം ചെലവുകള്‍ ഇന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

മീനം: ഒരേ സമയം രണ്ട് ഗ്രൂപ്പുകളുടെ ഭാഗമാകാനും ടാസ്‌ക്കുകളെ/കർത്തവ്യങ്ങളെ നേരിടാനും ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ ഇപ്പോൾ ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് ചെയ്യാം. തീർച്ചയായും നിങ്ങളുടെ ഗുരുവിനെ സ്‌തുതിക്കേണ്ടതുണ്ട്. അത് എല്ലാവർക്കും അറിയാം. ഇന്ന് സ്ത്രീകൾ ലാഭമുണ്ടാക്കുകയും ശാക്തീകരണം നടത്തുകയും ചെയ്യും.

മേടം: സന്തോഷകരമായ ദിവസമായിരിക്കും‍. എല്ലാ സാമ്പത്തിക ഇടപാടില്‍നിന്നും ലാഭമുണ്ടാകും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ സംഘടിപ്പിക്കേണ്ടിവരും. അതുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലക്ക് പുറത്തുള്ളവരുമായും ബന്ധപ്പെടേണ്ടിവരും. ബുദ്ധിയും മാനസികമായ തയാറെടുപ്പും ആവശ്യമായ ജോലികള്‍ ആസ്വദിക്കും. ഒരു ചെറിയ യാത്രക്കും സാധ്യത കാണുന്നു. കഠിനാധ്വാനത്തിന് പറ്റിയ ദിവസമാണിന്ന്. ശാരീരികവും മാനസികവുമായ ആരോഗ്യനില തൃപ്‌തികരമായിരിക്കും.

ഇടവം: അന്യഗ്രഹ ശല്യങ്ങളെക്കുറിച്ച് അറിയാതെ ഭാവന ദിവസം മുഴുവൻ നക്ഷത്രനിരീക്ഷണത്തിലായിരിക്കും. ജോലിസ്ഥലത്തെ നവീകരണത്തോടുള്ള അഭിനിവേശത്തെ ആശ്രയിച്ച്, ഒരുമിച്ച് പ്രവർത്തിക്കുന്നതിന് തുല്യമായ ഡ്രൈവ് ഉപയോഗിക്കുന്നത് നിങ്ങൾ വിവരിക്കുന്നു. സമവാക്യത്തിലേക്ക് ഒരു ചെറിയ ഡിഫോൾട്ട് ഡയലോഗ് ചേർക്കുക. നിങ്ങളുടെ വിരൽത്തുമ്പിൽ ഭയപ്പെടുന്ന ധാരാളം ആളുകൾ ഉണ്ടാകും.

മിഥുനം: വീട്ടിൽ സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും ദിവസമായിരിക്കും. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുക. അതുപോലെ വീട് മെച്ചപ്പെടുത്തുന്ന പദ്ധതികളിൽ ആവേശത്തോടെ പങ്കെടുക്കുക. നിങ്ങളുടെ വീട്ടിലെ ബുദ്ധിജീവികളുടെ താൽപര്യം മനസിൽ വച്ചുകൊണ്ട്, ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും.

കര്‍ക്കടകം: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇന്ന് നിങ്ങൾ ഒരു ഷോപ്പിങ് നടത്തും. സുന്ദര പ്രണയത്തിൽ നിന്ന് ഈ ഉദാരമനസ്‌കത തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, സൗഹൃദം നിങ്ങളുടെ പരിശ്രമങ്ങളെ വിലമതിക്കും.

 

Print Friendly, PDF & Email

Leave a Comment

More News