ന്യൂഡൽഹി-ദർഭംഗ ട്രെയിനിന് തീപിടിച്ചു

ന്യൂഡല്‍ഹി: ന്യൂഡൽഹിയിൽ നിന്ന് ബീഹാറിലെ ദർഭംഗയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തീപിടിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിതെന്ന് പറയപ്പെടുന്നു.

സരായ് ഭൂപത് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ബോഗി പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ട്രെയിനിന് ശേഷിയേക്കാൾ ഇരട്ടി യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തീപിടിച്ച ഉടൻ പുറത്തേക്ക് ചാടിയാണ് യാത്രക്കാർ ജീവൻ രക്ഷിച്ചത്. അതേ സമയം ഒരു ബോഗി പൂർണമായും കത്തിനശിച്ചു.

കൂടുതൽ അപ്ഡേറ്റുകൾ പുരോഗമിക്കുന്നു….

Print Friendly, PDF & Email

Leave a Comment

More News