ബ്രോങ്ക്‌സ് അപ്പാർട്ട്മെന്റിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ച നിലയിൽ

ന്യൂയോർക് :ബ്രോങ്ക്‌സിൽ ബ്രോങ്ക്സ് അപ്പാർട്ട്മെന്റിൽ 5 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യൂയോർക് പോലീസ് അറിയിച്ചു. മോട്ട് ഹേവനിലെ 674 ഈസ്റ്റ് 136-ാം സ്ട്രീറ്റിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിനുള്ളിൽ രാവിലെ 8 മണിയോടെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ നടന്നത്.

38 വയസ്സുള്ള ഒരാളുടെ മൃതദേഹം ഇടനാഴിയിൽ നിന്ന് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു.33 വയസുള്ള സ്ത്രീയെയും കണ്ടെത്തിയിട്ടുണ്ട്.കൊല്ലപ്പെട്ടയെല്ലാവരെയും അറിയാം, കെട്ടിടത്തിലെ  ഒരു കടയുള്ള ദഹൻ അലി പറഞ്ഞു

“എല്ലാ ദിവസവും രാവിലെ 7, 7:30 ന് ഞാൻ അവരെ  കാണും, ഞാൻ വരുമ്പോൾ അവർ  മകനെ സ്കൂളിലേക്ക് കൊണ്ടുപോകും, എല്ലാ ദിവസവും രാവിലെ മകനോടൊപ്പം,” അലി പറഞ്ഞു.കെട്ടിടത്തിൽ താമസിക്കുന്നവർ പറയുന്നത്, ദമ്പതികൾക്കിടയിലോ അവരുടെ ചെറിയ കുട്ടിയ്‌ക്കിടയിലോ തങ്ങൾ ഒരു പ്രശ്‌നവും കണ്ടിട്ടില്ലെന്നുമാണ്

മെഡിക്കൽ എക്സാമിനർ മരണകാരണം നിർണ്ണയിക്കും.അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പർമാരെ 1-800-577-TIPS (8477) എന്ന നമ്പറിലോ Crimestoppers.nypdonline.org സന്ദർശിച്ച്, NYPD ക്രൈം സ്‌റ്റോപ്പേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തോ അല്ലെങ്കിൽ 274637 (ക്രൈംസ്) എന്ന നമ്പറിലേക്ക് ടെക്‌സ്‌റ്റ് ചെയ്‌ത് TIP577 അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു

Print Friendly, PDF & Email

Leave a Comment