കേരളോത്സവം സമാപന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു; ഓവറോൾ ട്രോഫി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്

ആലപ്പുഴ: നവംബർ 23, 24, 25, 26 തീയതികളില്‍ ഏഴ് വേദികളിലായി നടന്ന കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം എ.എം. ആരിഫ് എം. പി. ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി നൂറ് കണക്കിന് പ്രതിഭകളാണ് കേരളോത്സവത്തിൽ പങ്കെടുത്തത്. ആലപ്പുഴ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും വിജയികളായവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 446 പോയിന്റും രണ്ടാം സ്ഥാനം നേടിയ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് 296 പോയിന്റും മൂന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് 221 പോയിന്റും കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നൽകി. പട്ടണക്കാട് എസ്.സി. യു.ജി.വി.എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ലീനാ ആന്റണിയെ ചടങ്ങിൽ ആദരിച്ചു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News