മാത്യൂസ് മുണ്ടക്കൽ ‘മാഗ്’ പ്രസിഡന്റ് സ്ഥാനാർഥി

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്‌) 2024 ലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഫോമയുടെ സജീവ പ്രവർത്തകനും നിലവിലെ റീജിയണൽ വൈസ് പ്രസിഡന്റുമായ മാത്യൂസ് മുണ്ടക്കൽ മത്സരിക്കുന്നു. ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മാത്യൂസിന് വിശേഷണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. മാഗിന്റെ 2019 ൽ ജോയിന്റ് സെക്രട്ടറി ആയും 2020 ൽ ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ച മാത്യൂസ് നാട്ടിലെ ബാലജനസഖ്യത്തിലൂടെയാണ് പൊതുവേദികളിൽ എത്തുന്നത്. കലാലയ ജീവിതത്തിൽ തന്നെ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയിലെത്തിയശേഷവും പൊതുജീവിതം അഭംഗുരമായി തുടരുന്ന മാത്യൂസ് മുണ്ടക്കൽ നിരവധി പ്രവാസി സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ നാഷണൽ യൂത്ത് ഫോറം ചെയർമാൻ, ഫോമാ നാഷണൽ കമ്മിറ്റി അംഗം എനീ നിലകളിലും തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

ഹ്യൂസ്റ്റണിലെത്തിയതുമുതൽ മാഗിന്റെ സജീവ പ്രവർത്തകനായ മാത്യൂസിനൊപ്പം മലയാളി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രഗത്ഭന്മാരുടെ ഒരു നിരതന്നെ മത്സരരംഗത്തുണ്ട്. മുൻ പ്രസിഡന്റായിരുന്ന മൈസൂർ തമ്പി, പ്രശസ്ത പത്രപ്രവർത്തകൻ സൈമൺ വളാച്ചേരിൽ, മുൻ ട്രഷറർ ജോസ് കെ ജോൺ, മുൻ ട്രഷറർ ജിനു തോമസ് (ട്രസ്റ്റീ ബോർഡ്), മാധ്യമ പ്രവർത്തകരായ ജോർജ് തെക്കേമല (ഏഷ്യാനെറ്റ്), അജു ജോൺ (പ്രവാസി ചാനൽ), മാത്യൂസ് ചാണ്ടപ്പിള്ള തുടങ്ങി നാലു വനിതകളുൾപ്പടെ പതിനഞ്ചോളം പേർ അടങ്ങുന്ന വൻ ടീമാണ് മാത്യൂസ് മുണ്ടക്കലിനൊപ്പം.

അസോസിയേഷനെ ഒരു മത്സരവേദി ആക്കാൻ തീരെ താല്പര്യമില്ലെന്ന് മാത്യൂസ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുമില്ലാത്ത അവസ്ഥയിലാണ് താൻ രംഗത്തു വന്നത്. എതിരുണ്ടാവുമെന്നറിഞ്ഞിരുന്നെങ്കിൽ നിൽക്കില്ലായിരുന്നു. ഇനി ജനാധിപത്യ രീതി അനുസരിച്ചു തികച്ചും മാതൃകാപരവും സൗഹൃദപൂർണ്ണവുമായ ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നത്. എന്നും തുണച്ചിട്ടുള്ള ഹൂസ്റ്റണിലെ മലയാളി സമൂഹം ഇത്തവണയും തന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസമാണ് തനിക്കുള്ളത് എന്നും മാത്യൂസ് മുണ്ടക്കൽ പറഞ്ഞു.

രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾക്കുമപ്പുറം ഹൂസ്റ്റണിലെ പ്രമുഖരായ എബ്രഹാം ഈപ്പൻ, തോമസ് ഒലിയാംകുന്നേൽ, ഫാൻസിമോൾ പള്ളത്തുമഠം, ബേബി മണക്കുന്നേൽ, ജോയ് സാമുവേൽ, റോയ് മാത്യു, വിനോദ് ചെറിയാൻ, വാവച്ചൻ കൂട്ടാളിൽ, രാജേഷ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ക്യാമ്പയിൻ കമ്മറ്റിയും മാത്യൂസ് മുണ്ടക്കലിന് വേണ്ടി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News