രാശിഫലം (01-12-2023 വെള്ളി)

ചിങ്ങം: ബിസിനസ് കാര്യങ്ങളിൽ നിന്നും ഇന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്‌താല്‍ കൂടുതല്‍ മികച്ച ഡീലുകള്‍ നിങ്ങളെ തേടിയെത്തും. ഇല്ലെങ്കിൽ അവ നഷ്ട്ടപ്പെടുത്തേണ്ടി വന്നേക്കാം.

കന്നി: നിങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാൻ അനുയോജ്യമായ ദിവസം. വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകൾ വാങ്ങാൻ സാധിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കും. ഷോപ്പിങ്ങിനും മറ്റുമായി അമിത ചെലവുകൾ വന്ന് ചേരാനിടയുണ്ട്.

വൃശ്ചികം: ബിസിനസിൽ ഇന്ന് നല്ല ലാഭം നേടാനാവും. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം പങ്കിട്ടുകൊണ്ടായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം അവസാനിക്കുന്നത്.

ധനു: ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടന്നെന്ന് വരില്ല. ജോലിയിലെ ഇന്നത്തെ പ്രകടനം നിങ്ങളുടെ കാഴ്‌ചപ്പാടിനെയും ഇച്ഛാശക്തിയെയും ആശ്രയിച്ചിരിക്കും. മികച്ച പ്രകടനം കാഴ്‌ചവെക്കാനായാൽ ഉയർച്ച ഉണ്ടാവും.

മകരം: വീട് പുനർനിർമ്മാണത്തിന് നിങ്ങളുടെ കുടുംബത്തിന്‍റെ സഹായവും പ്രോത്സാഹനവും ഇന്ന് ലഭിക്കും. ഇതോടെ വീട് പുനർനിർമ്മാണം മെച്ചപ്പെട്ട രീതിയിൽ നടത്താൻ നിങ്ങൾക്ക് സാധിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. നിങ്ങൾക്ക് ഇന്ന് ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും നിങ്ങളെ കഠിനാധ്വാനം ചെയ്യാനും നന്നായി ജോലി ചെയ്യാനും പ്രോത്സാഹിപ്പിക്കും. മേലുദ്യേഗസ്ഥൻ നിങ്ങളുടെ തൊഴിൽ പ്രകടനത്തിൽ സന്തുഷ്‌ടനായിരിക്കും. എന്നാലും നിങ്ങളുടെ ജോലിയിൽ നിങ്ങൾ പൂർണ്ണ സംതൃപ്‌തനായിരിക്കില്ല. അന്തസ് നിലനിർത്തുക. സ്ഥാനമാനങ്ങൾ തേടാതിരിക്കുക.

മീനം: ഇന്ന് നിങ്ങൾക്ക് ഉത്സാഹവും ഊർജ്ജവും നിറഞ്ഞ ഒരു ദിവസമായിരിക്കും. ദൂരെ നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അത് പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും. തൊഴിൽ രംഗത്ത് നീണ്ട കരാർ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ന് നിങ്ങൾക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒരു യാത്ര ആസൂത്രണം ചെയ്യേണ്ടി വന്നേക്കാം.

മേടം: ഇത് നല്ല ദിവസമായിരിക്കും നിങ്ങള്‍ക്ക്. പുതിയ ജോലികൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ഇന്നത്തെ പ്രഭാതം. ബിസിനസുകാരും പ്രൊഫഷണലുകളും അവരുടെ പ്രയത്നങ്ങളിൽ സന്തുഷ്‌ടരും പരിശ്രമത്തിൽ സംതൃപ്‌തിയുമുളളവരാകും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് നിങ്ങള്‍ക്ക് കിട്ടും.

ഇടവം: നിങ്ങൾക്ക് ഇന്ന് ഗുണവും ദോഷവും സമ്മിശ്രമായ ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് നല്ല സമയം ചെലവഴിക്കാനാവും.

മിഥുനം: നിങ്ങൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. അത് നിങ്ങളുടെ മനോഭാവത്തിലും പ്രയത്നത്തിലും പ്രതിഫലിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമായി ഇടപഴകാനും ആഹ്ളാദകരമായ നിമിഷങ്ങൾ ചെലവഴിക്കാനും സാധിക്കും. അലസത ഉണ്ടാവാനിടയുണ്ട്.

കര്‍ക്കിടകം: ശുഭാപ്‌തിവിശ്വാസവും ബുദ്ധിപരമായ സമീപനവും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങൾക്ക് ഒറ്റയ്‌ക്കിരിക്കാനും സ്വന്തം വ്യക്തിത്വവും കഴിവും വികസിപ്പിക്കാനും കഴിയും. നിങ്ങളുടെ വീടിന്‍റെ ഇന്‍റീരിയറുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഇന്ന് നടന്നേക്കാം.

 

Print Friendly, PDF & Email

Leave a Comment

More News