നഷ്ടത്തിലോടുന്ന കമ്പനികളെ വിജയത്തിലെത്തിച്ച് നിന്നുപോയ സംരംഭങ്ങൾക്ക് പുതുജീവൻ നൽകി അജിഷ് ഗോപനും എടിബിസി-ഇന്ത്യയും തരംഗമാകുന്നു

അജിഷ് ഗോപൻ

വലിയ വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിജയക്കുതിപ്പിൽ കൈത്താങ്ങായി വിജയഗാഥ രചിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശീയായ അജിഷ് ഗോപൻ എന്ന 38 കാരനും അദേഹത്തിൻ്റെ സ്വന്തം ബിസിനസ് കൺസൾട്ടിംഗ് ഫേം ആയ എടിബിസി-ഇന്ത്യയും. സംസ്ഥാന സർക്കാരിൻ്റെ തന്നെ വിവിധ പ്രോജക്ടുകളിൽ എടിബിസി-ഇന്ത്യ പലപ്പോഴും പങ്കാളിയാകുന്നതിനാൽ തന്നെ ബിസിനസ് കൺസൾട്ടിംഗ് രംഗത്ത് ദേശീയതലത്തിൽ പോലും എടിബിസി-ഇന്ത്യ ഒരു പ്രത്യേക ബ്രാൻഡായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ.

കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തേയ്ക്കു പോലും നല്ല കരുത്തുറ്റ സംരംഭങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ ഒരു ചാലക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു ഈ കമ്പനി. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് അഥവാ സ്ഥാപനങ്ങൾക്ക് ലാഭകരമാകാൻ വേണ്ട ടിപ്സുകൾ നൽകി കൂടെ നിന്ന് ഒരു മുന്നേറ്റം സൃഷ്ടിക്കുന്നതിൽ ഇവർ സദാ ജാഗരുകരായിരിക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലം വർക്കുകൾ മന്ദഗതിയിൽ പോകുന്ന ധാരാളം കമ്പനികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ളവർക്ക് പ്രസ്തുത കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്ത് നിയമ തടസ്സങ്ങൾ നീക്കി മുന്നോട്ടു കുതിക്കാൻ കെൽപ്പുള്ളതാക്കുന്ന ദൈത്യവും എടിബിസി-ഇന്ത്യ ചങ്കു റ്റത്തോടെ ഏറ്റെടുക്കാറുണ്ട്. പല കൺസൾട്ടിംഗ് ഫേമുകളും വെറും ഉപദേശകരായി മാറുമ്പോൾ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന നയമാണ് അജിഷും കൂട്ടരും നാളിതു വരെ സ്വീകരിച്ചുപോരുന്നത്. അത് തന്നെയാണ് എടിബിസി-ഇന്ത്യയുടെ വിജയവും മറ്റ് കൺസൾട്ടിംഗ് ഫേമുകളിൽ നിന്ന് എടിബിസി-ഇന്ത്യയെ വിത്യസ്തമാക്കുന്നതും. വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം എന്ന് പറയുന്നത്. പുതിയ സംരംഭങ്ങള്‍ നിരവധിദിനം തോറും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവയില്‍ ചിലതൊക്കെ പെട്ടെന്നു തന്നെ അപ്രത്യക്ഷമാകാറുണ്ട്.

സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. അത്തരത്തിലൊരു നേതൃത്വമാണ് അജിഷ് ഗോപൻ എല്ലാ സംരംഭകർക്കും വാഗ്ദാനം ചെയ്യുന്നത്. ഒരു സംരംഭക നേതൃത്വം എന്ന് പറയുന്നത് ഒരാളിൽ തന്നെ ഒതുങ്ങുന്നതല്ല. അത് അവിടെ വർക്ക് ചെയ്യുന്ന പല ആളുകളുടെ ഒരു കൂട്ടായ്മയാണ്. ഇതിനെ വിദഗ് ധമായി ചലിപ്പിക്കാൻ പറ്റുമ്പോൾ ആണ് അവ വിജയത്തിലെയ്ക്ക് കുതിക്കുന്നത്.

വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭക നേതൃത്വമുണ്ടെന്ന് കാണാന്‍ കഴിയും. ഒട്ടുമിക്ക സ്റ്റാർട്ടപ്പുകളും ഒരുപാട് ഗവേഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. എന്നിരുന്നാലും, പലർക്കും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല, അവർ നഷ്ടം സഹിക്കാൻ തുടങ്ങുന്നു. അതിന് കാരണം നല്ലൊരു സംരംഭക നേതൃത്വം ഇല്ലാത്തതാണ്. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു ആശ്വാസമാകുകയാണ് എടിബിസി-ഇന്ത്യ ചെയ്യുന്നത്. നല്ലൊരു ബിസിനസ് പ്ലാൻ രൂപീകരിക്കുക, പുതിയ വഴികളിലേക്ക് പോകാനും, വളരാനും എങ്ങനെ കമ്പനികൾക്ക് സാധിക്കും, പുതിയ ഫണ്ട് ഏതൊക്കെ രീതിയിൽ സമാഹരിക്കാം, ബിസിനസ് വളരുമ്പോൾ ഉപഭോക്താക്കൾക്ക് അധിക ചിലവ് വരാതെയുള്ള ഒരു മോഡൽ എങ്ങനെ നടപ്പാക്കാം. മെച്ചപ്പെട്ട ഒരു ബിസിനസ് ഘടന എങ്ങനെ പിന്തുടരാം. ബിസിനസ് നിയമപരമായി എങ്ങനെ രജിസ്റ്റർ ചെയ്യാം, സാമ്പത്തിക കാര്യങ്ങളിൽ എങ്ങനെ ഒരു ഓർഡർ കൊണ്ടുവരാം, ബിസിനസിന് ഇൻഷുറൻസ് കവറേജ് നേടുന്ന വിധം, മാർക്കറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാം. കഴിവുറ്റ തൊഴിലാളികളെ വിദഗ്ധമായി സൃഷ്ടിച്ചെടുക്കൽ. ബ്രാൻഡ് എങ്ങനെ വലുതാക്കാം. സേവനങ്ങളുടെ വില എങ്ങനെ നിർണ്ണയിക്കാം, ബില്ലിംഗ് എങ്ങനെ ക്രമീകരിക്കാം, ഭാവിയിൽ‌ എന്തെങ്കിലും പ്രശ്‌നങ്ങൾ‌ ഒഴിവാക്കുന്നതിന് ക്ലയന്റുകളുമായി കരാറുകൾ ലേ ഔട്ട് ചെയ്യുന്നതിന് ഒരു കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഒരു കമ്പനിയെ സഹായിക്കാൻ എടിബിസി-ഇന്ത്യ പ്രതിഞ്ജാബദ്ധമാണ്.

ഒപ്പം മെന്ററിംഗ്, പരിശീലനം, ബഡ് ജറ്റിംഗ്, സെയിൽസ് ആൻഡ് ഡെലിവറി മേൽനോട്ടം, ഓപ്പറേഷൻസ് മാനേജ്മെന്റ്, കൺസൾട്ടിംഗ്, അക്കൗണ്ടിംഗ് പ്രക്രിയകൾ, പ്രശ്നപരിഹാരം, തന്ത്രപരമായ ആസൂത്രണം, ഗുണനിലവാര ഉറപ്പ്, കൂടിയാലോചന, ബിസിനസ് വികസനം, സ്റ്റാഫ് മാനേജ്മെന്റ്, കോൺട്രാക്റ്റ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്മെന്റ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ്, ക്വാളിറ്റി അഷ്വറൻസ്, ബിസിനസ് ഡെവലപ്മെന്റ്, സ്റ്റാഫ് മാനേജ്മെന്റ് എന്നിവയും അതിലേറെയും കമ്പനികൾക്ക് വേണ്ടി മധ്യസ്ഥത, ലയനം, ഏറ്റെടുക്കൽ കൺസൾട്ടിംഗ് എന്നിവയിൽ വിദഗ്ദ്ധനായി അംഗീകരിക്കപ്പെട്ട അജീഷ് ഗോപൻ എന്ന ചെറുപ്പക്കാരൻ്റെ വൈവിധ്യമാർന്ന നൈപുണ്യത്തിൽ ഉൾപ്പെടുന്നു. മികവ്, പുതുമ, തുടർച്ചയായ വളർച്ച എന്നിവയാണ് അജിഷ് ഗോപനും അദേഹത്തിൻ്റെ കൺസൾട്ടിംഗ് ഫേമായ എടിബിസി-ഇന്ത്യ യും എല്ലാ കമ്പനികൾക്കും ഉറപ്പു തരുന്നത്..

കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന അജീഷ് ഗോപൻ ഒരു സമൂഹത്തിൻ്റെയും കട കമ്പോളത്തിൻ്റെയും സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ചലനാത്മക ടെക്നോക്രാറ്റും മാനേജ്മെന്റ് വിദഗ്ദ്ധനുമാണ്. മാർക്കറ്റിംഗ്, ബിസിനസ്, ക്രിയേറ്റീവ് മുതലായ, വ്യവസായമായി ബന്ധപ്പെട്ടു കിടക്കുന്ന ധാരാളം വിവരങ്ങൾ അദേഹം നിരന്തരം ശേഖരിച്ചുകൊണ്ടിരിക്കുന്നു. പുതിയ ബിസിനസ്സിന്റെ ട്രെൻഡുകൾ, ഏറ്റക്കുറച്ചിലുകൾ, അപകടസാധ്യതകൾ എന്നിവ വളരെ കൃത്യമായി പഠിക്കുകയും അറിയുകയും പരിക്ഷിച്ചുകൊണ്ടിരിക്കുകയും മറ്റുള്ളവർക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.

മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഈ ബിസിനസ്സിലെ ഡിമാൻഡ് ആൻഡ് സപ്ലൈ ചെയിൻ എന്താണെന്നുമുള്ള കൃത്യമായ അറിവ് അജിഷിനുണ്ട്. ഇതു സംബന്ധിച്ച ഗവേഷണം നിരന്തരം അദേഹം നടത്തുന്നു. പുതിയ ട്രെൻഡുകൾ, സ്റ്റൈലിംഗ്, അവതരണം എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണ തന്നെയാണ് അജീഷ് ഗോപൻ്റെ മിടുക്ക്. കൂടാതെ അനുകമ്പയുള്ള വ്യക്തിത്വവും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. ഉപഭോക്താക്കളെ കൊള്ളായടിക്കാതെ പരമാവധി സേവനങ്ങൾ ആവശ്യക്കാർക്ക് കൊടുക്കുകയാണ് എടിബിസി-ഇന്ത്യ ചെയ്യുന്നത്. സ്വന്തം ഉല്പന്നങ്ങൾ, ബിസിനസ് എന്നിവ ശ്രദ്ധിക്കുന്നതോടൊപ്പം നമ്മുടെ ബിസിനസിനോട് മത്സരിക്കുന്നവരെ നിരന്തരം ജാഗ്രതയോടെ നിരീക്ഷിക്കണം. നിങ്ങളുടെ ബിസിനസും നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം ഇതിന്റെ കൂടെ ആവശ്യമാണ്.

മറ്റുള്ളവരേക്കാൾ മുന്നേറാൻ കൂടുതൽ സമയം വിപണി വിശകലനത്തിനായി മാറ്റി വെക്കാം. നിങ്ങളുടെ ബിസിനസിനെ വേറിട്ടു നിർത്തുന്ന യുണീക് ആയ ഒരു ഘടകം ഉണ്ടെന്നത് ഉറപ്പാക്കുക. തുടങ്ങിയ സന്ദേശങ്ങളും അജീഷ് ഗോപൻ തന്നെ സമീപിക്കുന്ന പുതുസംരംഭകർക്ക് വ്യക്തമായി പറഞ്ഞുകൊടുക്കുന്നു.

2007 ഡിസംബറിൽ ടെക്നോപാർക്കിലെ ലീഡ് സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അജീഷ് ഗോപൻ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബാലിസ്റ്റിക് പാരാമീറ്ററുകൾ യാന്ത്രികമാക്കുന്നതിനുള്ള ഒരു നൂതന സംവിധാനം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അജീഷ് ഈ പ്രോജക്ടിനെ അതിവേഗം മുഖ്യധാരയിലേയ്ക്ക് ഉയർത്തി. ഈ പദ്ധതിക്ക് വലിയ വലിയ റാങ്കുകൾ പിന്നീട് സൃഷ്ടിക്കപ്പെട്ടു. ഒടുവിൽ ലീഡ് സ് ടെക്നോളജീസ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. 2011 -ൽ 45 ഓളം ജീവനക്കാരുമായി കോർജെന്റ്സ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായി ഒരു കൺസൽട്ടിംഗ് ഫേം സ്ഥാപിച്ചു. ദീർഘ വീക്ഷണമുള്ള നേതാവായ അദ്ദേഹം ലീഡ്സ് ടെക്നോളജീസിന്റെ പ്രവർത്തനങ്ങൾ വിജയകരമായി ഇതിൽ ലയിപ്പിച്ചു. കമ്പനി 2017 ൽ ഒരു റീബ്രാൻഡിംഗിന് വിധേയമായി, ഏഞ്ചല ടെക്നോളജി & ബിസിനസ് കൺസൾട്ടന്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആയി മാറി. 2022 ആയപ്പോഴേക്കും ഇത് എടിബിസി-ഇന്ത്യ എന്ന ബ്രാൻഡായി പരിണമിച്ചു, ഇത് അജീഷിന്റെ തന്ത്രപരമായ വൈദഗ്ധ്യം സാക്ഷ്യപ്പെടുത്തുന്നു. ഡയറക്ടടറും ബോർഡ് റുമും എന്നതിൽ ഉപരി ബിസിനസിനപ്പുറത്തേക്ക് നീളുന്ന സംരംഭങ്ങളിലും സൗഹൃദങ്ങളിലും പ്രവർത്തനങ്ങളിലും അജീഷിൻ്റെ മികവ് എടുത്തു പറയേണ്ടതാണ്.

2011 – 2014 കാലഘട്ടത്തിൽ കേരളാ സർക്കാരിൻ്റെ വിവിധ പദ്ധതികളിൽ സർക്കാരിന് ഒപ്പം നിന്ന് പ്രവർത്തിക്കാനും അജിഷ് ഗോപന് അവസരം ലഭിച്ചിട്ടുണ്ട്. 2012 – 2014 കാലഘട്ടത്ത് കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത മേഖലയെന്ന ബഹുമതി കുണ്ടറ നിയോജക മണ്ഡലം കരസ്ഥമാക്കുകയുണ്ടായി. അന്ന് മുൻ മന്ത്രി എം.എ ബേബി ആയിരുന്നു കുണ്ടറയിൽ നിന്നുള്ള നിയമസഭാ പ്രതിനിധി. അജിഷിനും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു, കുണ്ടറ പാരിസ്ഥിതിക സുസ്ഥിരത, മാലിന്യസംസ്കരണം എന്നിവയോടുള്ള അജീഷിന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് നടപ്പാക്കിയ പദ്ധതിയാണ് കുണ്ടറ മണ്ഡലത്തിൽ ഈ പ്രത്യേക ബഹുമതിയ്ക്ക് അർഹമായത്.

2011 മുതൽ 2013 വരെ കേരളത്തിലെ ഗ്രാമീണ ഐടി പാർക്കുകളുടെ നവീകരണത്തിൽ പങ്കുവഹിച്ച അജീഷിന്റെ സ്വാധീനം
ഗ്രാമീണ ഭൂപ്രകൃതിയിലേക്കും വ്യാപിക്കുന്നു എന്ന് വേണം പറയാൻ. ടെക്നോപാർക്ക് സിഇഒയും കെഎസ്ഐടിഐഎൽ എംഡിയുമായിരുന്ന ഗിരീഷ് ബാബു ഗ്രാമീണ മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള് പുനര്നിര്മ്മിക്കാന് നൂതനമായ സമീപനങ്ങള് കൊണ്ടുവന്നപ്പോൾ ബഹുമുഖ പ്രൊഫഷണലായ അജീഷ് നിരവധി കോർപ്പറേറ്റ് ഓർഗനൈസേഷനുകൾക്ക് സെയിൽസ്, മാർക്കറ്റിംഗ്, എച്ച്ആർ എന്നിവയിൽ പരിശീലനം നൽകി. പ്ലേസ്മെന്റ് സംരംഭങ്ങളിൽ 26 എഞ്ചിനീയറിംഗ് കോളേജുകൾക്ക് അദ്ദേഹം മാർഗനിർദേശം നൽകുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പാട്ന ഐ ഐ ടി യിൽ നിന്ന് ഫിനാൻസ്, അനലിറ്റിക്സ്, ഡാറ്റാ സയൻസസ് എന്നിവയിൽ ഇരട്ട സ്പെഷ്യലൈസേഷനോടെ എം. ബി. എ പഠനം നടത്തിക്കൊണ്ടിരിക്കുന്ന അജീഷ് നമ്മുടെ രാജ്യത്ത് ബിസിനസ്സ് ട്രെൻഡുകൾ വികസിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട്. അജീഷ് ഗോപൻ വെറുമൊരു പ്രൊഫഷണല് മാത്രമല്ല. ബിസിനസ്സിന്റെയും കമ്മ്യൂണിറ്റി വികസനത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന ഒരു ദീർഘവീക്ഷണമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ യാത്ര, നഗര സാങ്കേതിക ഭൂപ്രകൃതിയിൽ മാത്രമല്ല ഒതുങ്ങുന്നത്. ഗ്രാമീണ ഐടി ഇൻഫ്രാസ്ട്രക്ചറിന്റെ പുനരുജ്ജീവനത്തിലും സജീവമായ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു.

കോവിഡിന് ശേഷമുള്ള ഭൂപ്രകൃതിയുമായി അതിവേഗം പൊരുത്തപ്പെടുന്ന വെർച്വൽ ഓഫീസ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അജിഷ് ഗോപൻ ആണ്. ഇത് വളരെയധികം ജനശ്രദ്ധപിടിച്ചു പറ്റി. ഇതുമൂലം എല്ലാ ജോലി പ്രക്രിയകളും
ഓൺലൈനിൽ തടസ്സമില്ലാതെ പരിവർത്തനം ചെയ്തു. പലർക്കും ജോലിക്ക് ഒരു തടസ്സവും ഉണ്ടായില്ല. വരുമാനം കുടുംബങ്ങൾക്ക് ലഭിച്ചു.

ഓഫീസ് നിലനിർത്താൻ വലിയൊരു കെട്ടിടത്തിൻ്റെ ആവശ്യകത ഇല്ലാതായി. ഈ നൂതന സജ്ജീകരണത്തിൽ, ജീവനക്കാരും കരാറുകാരും വിവിധ ഓൺലൈൻ സംവിധാനങ്ങളിലൂടെ കണക്റ്റുചെയ്യപ്പെട്ടു. വർക്കുകൾ വേഗത്തിലാക്കാൻ ഇത് ഇടയാക്കി. ജീവനക്കാർക്ക് സ്വന്തം ഇടങ്ങളിൽ ഇരുന്ന് ആസ്വദിച്ച് ജോലി ചെയ്യാനുള്ള വഴക്കം വന്നു. വ്യക്തികളെ അവരുടെ സ്വന്തം വേഗതയിലും അവരുടെ ക്ഷേമത്തിന് അനുയോജ്യമായ അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ അനുവദിച്ചതിലൂടെ, സമ്മർദ്ദ രഹിതമായ അന്തരീക്ഷം വളർത്തുക മാത്രമല്ല ചെയ്തത്, ഉൽപാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും ഇടയാക്കി. കോവിഡ് മഹാമാരിക്ക് ശേഷം വിത്യസ്തമായ ഒരു ചലനാത്മക തൊഴിൽ സംസ്കാരം തന്നെയാണ് ഐറ്റി ഓഫീസ് എന്ന ആശയത്തിലൂടെ അജീഷ് സൃഷ്ടിച്ചെടുത്തത്. ഇത് സമൂഹത്തിൽ നിന്നും ഭരണ നേതൃത്വത്തിൽ നിന്നും വളരെയധികം പ്രശംസ നേടാൻ ഇടയാക്കി. വളരെ ചെലവ് കുറഞ്ഞ ആശയം എന്ന രീതിയിൽ വൻകിട ഐറ്റി കമ്പനികൾ പോലും ഇപ്പോൾ ഈ ആശയം ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു.

കൂടാതെ രാത്രി കാലങ്ങളിൽ പോലും ഭയമില്ലാതെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ള ആത്മവിശ്വാസം വന്നതോടെ തൊഴിലാളികൾ ഓവർ ഡ്യൂട്ടി ചെയ്യുന്നതിനും തയ്യാറായി. പകൽ സമയത്തു മാത്രമല്ല രാത്രികാലങ്ങളിലും ഓവർ ഡ്യുട്ടി ചെയ്യാമെന്ന സ്ഥിതി വന്നതൊടെ കുടുംബങ്ങളിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ ഈ സംവിധാനം ദേശീയ തലത്തിൽ പോലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ ദീർഘവീക്ഷണമുള്ള നീക്കം ബിസിനസ്സ് തുടർച്ച ഉറപ്പാക്കുക മാത്രമല്ല, മാറുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ ക്ഷേമത്തിനും പൊരുത്തപ്പെടലിനുമുള്ള അജീഷിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്നു. പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിലും ഒരു സ്ഥാപനത്തിലെ ജോലിക്കാരുടെ തൊഴിലിൻ്റെ ഭാവി പുനർനിർവചിക്കുന്നതിലും ഐറ്റി ഓഫീസ് എന്ന ആശയം മികവുറ്റതാകുന്നു. ഇതൊക്കെ അജീഷിൻ്റെ ദീർഘവീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരത്തിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമല്ല പൊതുസമൂഹത്തിനു തന്നെ മാതൃകയും
സഹായകവുമാകുകയാണ് അജീഷ് ഗോപനും അദേഹം നേതൃത്വം നൽകുന്ന എടിബിസി-ഇന്ത്യ എന്ന ഫേമും.

ഒരു ബിസിനസ് ആരംഭിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. ഇവിടെ പരിധിയില്ലാത്ത ത്യാഗങ്ങൾ സഹിക്കേണ്ടി വരും, ആയിരക്കണക്കിന് തടസ്സങ്ങൾ നേരിടേണ്ടി വരും, ക്ഷമ പ്രകടമാക്കേണ്ട സന്ദർഭങ്ങൾ നിരവധിയുണ്ടാകും..ഇത്തരത്തിൽ പലവിധ പരീക്ഷണങ്ങൾക്കു ശേഷമാണ് ഒരു ബിസിനസ് വിജയത്തിലേക്കു ചുവടു മാറുന്നത്. ബിസിനസ് ലോകത്ത് നിങ്ങൾ ഒരു
തുടക്കക്കാരനാണെങ്കിൽ, ബിസിനസ് വളർത്തിയെടുക്കാൻ നിങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഒരു നല്ല ബിസിനസ് ആശയം, ശക്തമായ ധാർമിക ബോധം, സാഹചര്യങ്ങൾ പ്രതികൂലമായാലും മുന്നോട്ടു പോകാനുള്ള ആർജ്ജവം
എന്നിവയുണ്ടെങ്കിൽ ബിസിനസിൽ പ്രവർത്തിക്കുക എന്നത് ആവേശം ജനിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും എന്ന് അജിഷ്
ഗോപൻ സൂചിപ്പിക്കുന്നു.

ബിസിനസ് , മാർക്കറ്റിംഗ്, സെയിൽസ്, ഐറ്റി മേഖലകളുടെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അജീഷ് ഗോപന് 15 വർഷത്തെ കോർപ്പറേറ്റ് എക്സിപിരിയൻസ് ഉണ്ട്. ഈ കാലഘട്ടത്തിൽ വിവിധ പ്രോജക്ടുകളുടെയും സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രോജക്ട് മാനേജർ, ഓപ്പറേഷൻ ഹെഡ്, പ്രോജക്ട് ഓഫീസർ, ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ എന്നി നിലകളിൽ തിളങ്ങുകയുണ്ടായി. നല്ലൊരു കോർപ്പറേറ്റ് ട്രെയിനറും കരിയർ കൗൺസിലറും കൂടിയായ അജീഷ് ഗോപൻ 11 ഓളം ഓർഗനൈസേഷൻ, കോർപ്പറേറ്റ് കമ്പകൾക്ക് വേണ്ടിയുള്ള സെയിൽസ് & മാർക്കറ്റിംഗ് , ലീഡർഷിപ്പ് ട്രെയിനിംഗുകൾ, കരിയർ കൗൺസിലിംഗ് തുടങ്ങിയവയ്ക്ക് ഇപ്പോൾ നേതൃത്വം കൊടുത്തുവരുന്നു. ബിസിനസ് സംബന്ധിച്ച് എന്ത് സംശയമുണ്ടെങ്കിലും സഹായം ആവശ്യമുണ്ടെങ്കിലും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന എടിബിസി-ഇന്ത്യ എന്ന ബിസിനസ് കൺസൾ ട്ടിംഗ് ഫേമിനെ ബന്ധപ്പെടാവുന്നതാണ്. എല്ലാത്തരത്തിലുള്ള ബിസിനസ് കോർഡിനേഷനും എ ടിബിസി-ഇന്ത്യ ഏറ്റെടുക്കുന്നതാണ്.

 

Print Friendly, PDF & Email

Leave a Comment

More News