തുടര്‍ച്ചയായ നാലാം തവണയും ബിസിനസ് കള്‍ച്ചർ പുരസ്‌ക്കാരങ്ങൾ നേടി യു.എസ്.ടി

മികച്ച സി എസ് ആർ /കോർപ്പറേറ്റ് സുസ്ഥിരതാ സംരംഭങ്ങൾ, ബിസിനസ് കൾച്ചറിനായുള്ള മികച്ച ആഗോള സംരംഭം എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങൾ യു എസ് ടി നടപ്പാക്കി വരുന്ന മികച്ച സാമൂഹിക സ്വാധീനത്തിനുള്ള അംഗീകാരങ്ങളാണ്.

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തുടര്‍ച്ചയായ നാലാം തവണയും ബിസിനസ് കള്‍ച്ചർ അവാര്‍ഡുകൾക്ക് (ബി സി എ) അർഹമായി. മികവും സുസ്ഥിരതയുമുള്ള ബിസിനസ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കാണ് 2023ലെ ബിസിനസ് കള്‍ച്ചർ പുരസ്‌ക്കാരങ്ങൾ ലഭിച്ചത്. ഇത്തവണ രണ്ട് വിഭാഗങ്ങളിലായുള്ള അവാര്‍ഡുകളാണ് യു.എസ്.ടിയെ തേടിയെത്തിയത്. കാര്‍ബണ്‍ മുക്ത ലോകം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സമൂഹത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും അവയ്ക്കിണങ്ങുന്ന വ്യാപാര മൂല്യങ്ങള്‍ക്കുമുള്ള മികച്ച സി എസ് ആർ / കോര്‍പ്പറേറ്റ് സുസ്ഥിരതാ സംരംഭ അവാര്‍ഡും, ഒപ്പം ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ കളേഴ്‌സ് സംരംഭത്തിനു ലഭിച്ച മികച്ച ആഗോള ഓര്‍ഗനൈസേഷന്‍ ഫോര്‍ ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡുമാണ് ലഭിച്ചത്.

ലണ്ടനില്‍ സംഘടിപ്പിച്ച പുരസ്‌ക്കാര വിതരണ ചടങ്ങില്‍ യു എസ് ടിയുടെ അസാധാരണവും സുസ്ഥിരമായ സാംസ്‌കാരിക മികവ് അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്തു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, സമഗ്രമായ ബിസിനസ് സംസ്‌കാരം സൃഷ്ടിക്കുക എന്നീ മികവുകള്‍ക്കാണ് പുരസ്‌ക്കാരം. ബിസിഎയുടെ വിവിധ വിഭാഗങ്ങളിൽ യു‌എസ്‌ടി മുമ്പ് പലവട്ടം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച ബിസിനസ് സംസ്കാരവും പുതിയ സാംസ്‌കാരിക ആശയവും സൃഷ്ടിച്ചതിന് 2022ലെ ബിസിനസ് കൾച്ചർ അവാര്‍ഡ്, 2021ല്‍ ബിസിനസ് കള്‍ച്ചര്‍ ടീം പുരസ്ക്കാരം, 2020ല്‍ നൂതനമായ അന്താരാഷ്ട്ര ബിസിനസ് സംസ്ക്കാരം കെട്ടിപ്പടുത്തതിനുള്ള പുരസ്‌ക്കാരം എന്നിവ ഇവയിൽ പെടും.

Business Culture Awards 2023

മികച്ച സിഎസ്ആര്‍ / കോര്‍പ്പറേറ്റ് സുസ്ഥിരതാ സംരംഭങ്ങളില്‍ ഉയര്‍ന്ന ബഹുമതികള്‍ നേടിയെടുക്കുന്നതിലൂടെ, ആഗോളതലത്തില്‍ കോര്‍പ്പറേറ്റ് സുസ്ഥിരതയിലും സാമൂഹിക ക്ഷേമത്തിനും നേതൃത്വം നല്‍കാനുള്ള കമ്പനിയുടെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്. കൂടാതെ, ബിസിനസ് കള്‍ച്ചറിനുള്ള ഏറ്റവും മികച്ച ഗ്ലോബല്‍/ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുള്ള ബിസിഎ അംഗീകാരം, യു എസ് ടി യുടെ ആഗോള സ്വാധീനവും നന്മയും ഉള്‍ക്കൊള്ളുന്ന ബിസിനസ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള നിരന്തര പ്രതിബദ്ധതയെ എടുത്തു കാണിക്കുകയും ചെയ്യുന്നു.

അഭിമാനകരമായ ഈ അവാര്‍ഡുകള്‍ക്ക് പുറമേ, ഇത്തവണ മറ്റ് മൂന്ന് പ്രമുഖ വിഭാഗങ്ങളിലും കമ്പനി അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപനത്തിനുള്ളില്‍ നവീകരണ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള യുഎസ് ടിയുടെ സംരംഭങ്ങളെ അംഗീകരിച്ചുകൊണ്ട് ബില്‍ഡിംഗ് എ കള്‍ച്ചര്‍ ഓഫ് ഇന്നോവേഷന്‍ ഇനിഷ്യേറ്റീവ് വിഭാഗത്തിലും; ആത്മവിശ്വാസവും സ്വാധീനവുമുള്ള ബിസിനസ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള യുഎസ് ടി നേതൃത്വത്തിന്റെ പ്രതിബദ്ധത ബിസിനസ്സ് കള്‍ച്ചര്‍ ലീഡര്‍ഷിപ്പ് വിഭാഗത്തിലും; യു എസ് ടി യുടെ വിപുലമായ ടീമിനെയും അവരുടെ സഹകരണ ശ്രമങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള വലിയ സ്ഥാപനങ്ങൾക്കായുള്ള ബിസിനസ്സ് കള്‍ച്ചര്‍ ടീം പുരസ്‌ക്കാര വിഭാഗത്തിലും അന്തിമ പട്ടികയിൽ കമ്പനി സ്ഥാനം നേടി. അവാര്‍ഡ് ജൂറി യു എസ് ടി യുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല. “സി.എസ്.ആര്‍ പദ്ധതികളില്‍ പറഞ്ഞ കാര്യങ്ങള്‍ കമ്പനി അതേ പോലെ യാഥാര്‍ത്ഥ്യമാക്കി,” എന്ന് ഒരു ജൂറി അംഗം വിലയിരുത്തി. ആശയവിനിമയവും പ്രവർത്തിക വെല്ലുവിളികളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ പുനര്‍നിര്‍മ്മാണം നടത്തുന്നതിനുപരിയായി, വികസിച്ചുകൊണ്ടിരിക്കുന്ന സംഘടനാ, ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുരസ്കൃതമായ ഒരു സംരംഭം യത്നിക്കുന്നതിന്റെ ശ്രദ്ധേയമായ ചിത്രമാണ് കളേഴ്‌സ് ഒഫ് യു എസ് ടി എന്ന് ജൂറി വിലയിരുത്തി.

ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യു എസ് ടിയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനകരമാണ്, എന്ന് യു.എസ്.ടി ചീഫ് ഡെലിവറി ഓഫീസര്‍ പ്രവീണ്‍ പ്രഭാകരന്‍ പറഞ്ഞു. “മികവ്, നവീകരണം, സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയ ഒരു ബിസിനസ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ടീമിന്റെ കൂട്ടായ പരിശ്രമങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു, ഈ നേട്ടം വ്യവസായ നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. യു എസ് ടി യില്‍, കോര്‍പ്പറേറ്റ് പ്രവർത്തന വിജയം മികച്ച സാമൂഹിക സ്വാധീനത്തിനുള്ള പ്രേരക ശക്തിയായിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ, നവീകരണവും സുസ്ഥിരതയും കൈകോര്‍ത്ത് പോകുന്ന ഒരു ഭാവി രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ഈ അവാര്‍ഡുകൾ ശക്തിപ്പെടുത്തുന്നു,” അദ്ദേഹം അറിയിച്ചു.

ജീവിത സാഹചര്യങ്ങളുടെ പരിവർത്തനം എന്ന ആശയം അചഞ്ചലമായി മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ ആഗോള ടീമിലെ ഓരോ അംഗത്തെയും എന്റെ അഭിനന്ദനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്ന് യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്പ്മെന്റ്റ് സെൻറ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു. “ഈ നേട്ടം കേവലം അംഗീകാരത്തിനപ്പുറമാണ്; ഇത് നമ്മള്‍ പങ്കിട്ട മൂല്യങ്ങളുടെ ആഘോഷമാണ്, മെച്ചപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ സ്വാധീനമാണ്. ഞങ്ങളുടെ സി എസ് ആർ സംരംഭങ്ങളിലൂടെയും കളേഴ്‌സ് പ്രോഗ്രാമുകളിലൂടെയും തുടര്‍ച്ചയായ നാലാം വര്‍ഷവും ഈ അംഗീകാരങ്ങൾ നേടുന്നതിന് ഞങ്ങളെ സഹായിച്ച ഓരോ ടീം അംഗവും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിനയം, മാനവികത, സത്യസന്ധത എന്നീ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള ഞങ്ങളുടെ ടീമുകള്‍ കൃതജ്ഞത അർഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഈ നേട്ടം ബിസിനസ് സംസ്‌കാരത്തിന്റെ വിവിധ തലങ്ങളിലുള്ള മികവിനുള്ള യു എസ് ടി യുടെ പ്രതിബദ്ധതയ്ക്ക് ഉള്ളതാണ്. നവീകരണത്തിലും സുസ്ഥിരതയിലും മുന്‍പന്തിയിലുള്ള ഒരു കമ്പനി എന്ന നിലയില്‍, മികവിന്റെ ഭാവി രൂപപ്പെടുത്തിക്കൊണ്ട്, വ്യവസായ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നത് യുഎസ് ടി തുടരും.

Print Friendly, PDF & Email

Leave a Comment

More News