ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ മാതൃസഹോദരീ പുത്രൻ ജോൺ ഏബ്രഹാം അന്തരിച്ചു

മല്ലപ്പള്ളി: നെല്ലിമൂട്ടിൽ പുലിപ്ര കിഴക്കേതിൽ പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെ മകൻ ജോൺ ഏബ്രഹാം (മോനിച്ചൻ – 64) ഹൃദയസ്തംഭനം മൂലം അന്തരിച്ചു. സംസ്ക്കാരം  തിങ്കളാഴ്ച   രാവിലെ 11.30 ന് ചെങ്ങരൂർ  സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.

കോട്ടയം വാഴൂർ ഇടക്കുളഞ്ഞിയിൽ കുടുംബാംഗം ഗ്രേസിയാണ് ഭാര്യ. അശ്വതി ( സൗദി അറേബ്യ), ജ്യോതി എന്നിവരാണ് മക്കൾ.

മുണ്ട്യയപള്ളി പാറയിൽ കുടുംബാംഗം പരേതയായ അന്നമ്മ ഏബ്രഹാം ആണ് മാതാവ്. രാജു, ലീലാമ്മ, ഓമന, സണ്ണി, ഷാജി, പരേതനായ തമ്പി എന്നിവരാണ് സഹോദരങ്ങൾ.ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിസർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ മാതൃസഹോദരിയുടെ പുത്രനാണ് പരേതൻ.

Leave a Comment

More News