കഴിഞ്ഞ ആറ് വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; ഏറ്റവും കൂടുതൽ കാനഡയില്‍

ന്യൂഡല്‍ഹി: 2018 മുതൽ, 403 ഇന്ത്യൻ വിദ്യാർത്ഥികൾ സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളാലും ആരോഗ്യപ്രശ്നങ്ങളാലും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരിച്ചതായി കേന്ദ്ര സർക്കാറിന്റെ റിപ്പോര്‍ട്ട്. 34 വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാനഡയിലാണ്. ആറ് വർഷത്തിനിടെ 91 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ മരിച്ചത്.

ഒരു ചോദ്യത്തിന് രാജ്യസഭയിലാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കണക്കുകകള്‍ അവതരിപ്പിച്ചത്. യുണൈറ്റഡ് കിംഗ്ഡം (48), റഷ്യ (40), യുണൈറ്റഡ് സ്റ്റേറ്റ്സ് (36), ഓസ്‌ട്രേലിയ (35), ഉക്രെയ്ൻ (21), ജർമ്മനി. (20), സൈപ്രസ് (14), ഇറ്റലി, ഫിലിപ്പീൻസ് (10 വീതം) എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളിൽ വെച്ച് മരണപ്പെട്ട വിദ്യാർത്ഥികളുടെ കണക്കുകൾ.

കൊലപാതകങ്ങളും അപകടങ്ങളും മുതൽ കാലാവസ്ഥയിലെ മാറ്റം ഉള്‍ക്കൊള്ളാനാവാതെയുള്ള മരണങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് വിദേശത്ത് മരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയും പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News