മഹാരാഷ്ട്രയിൽ കനത്ത മഴ; ജാഗ്രതയോടെ നാവികസേനയും വ്യോമസേനയും കരസേനയും

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ ശക്തിയായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് കണക്കിലെടുത്ത് നാവികസേനയും വ്യോമസേനയും കരസേനയും ജാഗ്രതയിലാണ്.
സഹായത്തിനായി മുംബൈയോട് ചേർന്നുള്ള റായ്ഗഡിലേക്ക് ഹെലികോപ്റ്ററുകൾ അയയ്ക്കാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസ്സപ്പെടുത്തി.

മറുവശത്ത്, പ്രളയബാധിതരെ സഹായിക്കാൻ മൂന്ന് ഹെലികോപ്റ്ററുകൾ യവത്മാലിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂനെ, താനെ, പാൽഘർ, സത്താറ, രത്നഗിരി, റായ്ഗഡ്, സിന്ധുദുർഗ്, കോലാപൂർ ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദർഭയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News