മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ പര്യടനം; ചോദ്യങ്ങളുമായി കോൺഗ്രസും ബിജെപിയും

തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. പര്യടനത്തിൻ്റെ അനൗദ്യോഗിക സ്വഭാവം കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ യാത്രാവിവരം വെളിപ്പെടുത്തിയിട്ടില്ല.

മെയ് 21-ന് കേരളത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിൻ്റെ അഭാവത്തിൽ താത്കാലിക ചുമതല വഹിക്കാൻ ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതേസമയം, യാത്രയെ ചുറ്റിപ്പറ്റിയുള്ള ‘രഹസ്യം’ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. രംഗത്തെത്തി.

എല്ലാ പൗരന്മാരെയും പോലെ സ്വകാര്യ യാത്രയ്ക്ക് പിണറായി വിജയനും അർഹതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. എന്നിരുന്നാലും, ഉന്നത പൊതുസ്ഥാനം വഹിക്കുന്നതിനാൽ അദ്ദേഹം തൻ്റെ 19 ദിവസത്തെ വിദേശ പര്യടനത്തിന്റെ ചിലവ് എങ്ങനെയാണ് വഹിച്ചതെന്ന് പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

യാത്രയ്ക്ക് പാർട്ടി അനുമതി നൽകിയിരുന്നോ അതോ അറിയാമോ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയൻ്റെ യാത്രാച്ചെലവ് പൊതുഖജനാവിൽ നിന്നാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment