രാശിഫലം (08-12-2023 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ നിങ്ങളുടെ ചെലവുകളും ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിച്ചേക്കാം.

കന്നി: ഗുണങ്ങളും ദോഷങ്ങളും സംഭവിക്കുന്ന സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കാന്‍ സാധിച്ചേക്കാം. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. കഠിനാധ്വാനത്തിന്‍റെ പ്രതിഫലം നിങ്ങൾ ഉടൻ കൊയ്തെടുക്കും.

തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുമായുള്ള പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും, പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ ഈ കാലയളവിൽ തകര്‍ക്കപ്പെട്ടേക്കാം.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, നിങ്ങളുടെ മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും.

ധനു: ധനുരാശിക്കാര്‍ക്ക് ഏറെ ഗുണമുള്ള ഒരു ദിവസമാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍ നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടായേക്കാം.

മകരം: സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഈ ദിവസത്തെ തിരിക്കാം. ആദ്യത്തേത് നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. രണ്ടാമത്തേത് നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുന്നതായിരിക്കില്ല. ഇന്ന് ഏതൊരു ചര്‍ച്ചയിലും നിങ്ങൾ മികവ് പുലർത്തും. മറ്റുള്ളവരിൽ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കൊണ്ട് മതിപ്പുളവാക്കും.

കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമ്മികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ ചിന്തകൾ, അശുഭാപ്തിവിശ്വാസം എന്നിവയ്ക്ക് നിങ്ങള്‍ അടിമപ്പെട്ടേക്കാം.

മീനം: ചില കൃത്യങ്ങളോട് നിങ്ങള്‍ക്കിന്ന് സഹകരിക്കാന്‍ സാധിച്ചില്ലെന്ന് വരാം. ആവശ്യമുള്ളത് മാത്രം ചെയ്യുക. നിങ്ങളുടെ കഴിവ് തെളിയിക്കുകയും, എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും.

മേടം: ജീവിതത്തിന്‍റെ എല്ലാതുറകളിലും കളിയും ചിരിയും, സംതൃപ്തിയും നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. സാമ്പത്തിക കാര്യങ്ങളില്‍ വലിയ മുന്നേറ്റവും നേട്ടവും ഉണ്ടാകും. നിങ്ങളുടെ അധ്വാനം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസിന് വേണ്ട ചില പരസ്യപദ്ധതികള്‍ ആസൂത്രണം ചെയ്യാനും കഴിഞ്ഞെന്നുവരും. അത് ഫലപ്രദമാവുകയും ചെയ്യും. മറ്റുള്ളവരുമയുള്ള ആശയവിനിമയം ഗുണകരമാകും. ബിസിനസും ഉല്ലാസവും ഒരുമിച്ച് കൊണ്ടുപോകാനും നിങ്ങള്‍ക്ക് സാധിക്കും. ചെറിയ യാത്രയ്ക്ക് സാധ്യത.

ഇടവം: ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസിക നില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാനുള്ള ബോധം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഏതൊരാളെയും മധുരഭാഷണങ്ങള്‍ കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

മിഥുനം: ചഞ്ചലവും മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരുപക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരികബന്ധം കാണിക്കരുത്. നിങ്ങളുടെ അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍, തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി പൈതൃകസ്വത്തിനെ കുറിച്ചൊന്നും ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്തപക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രയ്ക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം: പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുന്നവര്‍ക്ക് അനുകൂലമായ ദിവസം. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. അത് നിങ്ങൾ‌ക്കായി ഒരു വിജയസാഹചര്യം സൃഷ്ടിക്കുമ്പോള്‍, കച്ചവടക്കാരെയും അതു സഹായിക്കും. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക, അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക, സന്തോഷിക്കുക, സന്തോഷിപ്പിക്കുക തുടങ്ങിയവക്കുള്ള സാധ്യതകള്‍ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.

Print Friendly, PDF & Email

Leave a Comment

More News