തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബ യോഗം; സുവർണ്ണ ജൂബിലി സമ്മേളനം ഡിസംബർ 26ന്

എടത്വ: തലവടി കാഞ്ഞിരപ്പള്ളിൽ(ഇ ട്ടിമാത്തപണിക്കർ ശാഖ)കുടുംബയോഗം സുവർണ്ണ ജൂബിലി സമ്മേളനം ഡിസംബർ 26ന് എം.ഡി.ജോസഫ് മണ്ണിപറമ്പിൽ നഗറിൽ (റോട്ടറി ക്ലബ് ഓഡിറ്റോറിയം, കാഞ്ഞിരപള്ളി ) നടക്കും.രാവിലെ 9ന് വാർഷിക യോഗം നടക്കും. തുടർന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. റവ.പ്രെയിസ് തൈപറമ്പിൽ അധ്യക്ഷത വഹിക്കും. തെക്കുംകൂർ മഹാരാജാവ് രാജശ്രീ പൂരാടം തിരുന്നാൾ സോമവർമ്മ രാജ അനുഗ്രഹ പ്രഭാഷണവും പുരസ്ക്കാര വിതരണവും നിർവഹിക്കും.കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ ആമുഖ സന്ദേശം നല്കും.ആൻ്റോ ആൻ്റണി എം.പി സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്യും.ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, ജോഷി ജോസഫ് മണ്ണിപറമ്പിൽ എന്നിവർ ആശംസസന്ദേശം നല്കും.

കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം കലാപരിപാടികൾ ഉണ്ടായിരിക്കും.പഴയിടം മോഹൻ നമ്പൂതിരി ഒരുക്കുന്ന സ്നേഹവിരുന്ന് ഉണ്ടായിരിക്കും.കുടുംബയോഗം വർക്കിങ്ങ്‌ പ്രസിഡന്റ് ടി.ഇ ചെറിയാൻ,സെക്രട്ടറി ഏബ്രഹാം വർഗ്ഗീസ് കോളാകോട്ട്,അരുൺ ഈപ്പൻ, തോമാച്ചൻ, റോയി ജോർജ്ജ് തോട്ടുകടവിൽ, സുജി ചെറിയാൻ എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ സുവർണ്ണ ജൂബിലി സമ്മേളനത്തിന് നേതൃത്വം നല്കുന്നതായി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള പറഞ്ഞു.

തലവടി തോട്ടുകടവിൽ ടി. ഐ ഈപ്പന്റെ ശ്രമഫലമായിട്ടാണ് 1929-ൽ കുടുംബയോഗം സ്ഥാപിതമായത്.ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന മാടവന എം ഇ ഇട്ടിയവിര ആദ്യ പ്രസി ഡന്റും തോമസ് ഇട്ടിറചറിയ ആദ്യ സെക്രട്ടറിയും ആയിരുന്നു. ആദ്യ 8 വർഷങ്ങൾ കുടുംബയോഗം സമ്മേളനങ്ങൾ നടന്നു വെങ്കിലും അടിയന്തിരവസ്ഥ കാലഘട്ടം മൂലം മുടങ്ങിയ കുടുംബയോഗം സമ്മേളനങ്ങൾ പിന്നീട്‌ 1980 മുതൽ ആണ് ആരംഭിച്ചതെന്ന് സെക്രട്ടറി ഏബ്രഹാം വർഗ്ഗീസ് കോളാകോട്ട് പറഞ്ഞു.

ആത്മീക – സാംസ്ക്കാരിക- സാമുഹിക – വിദ്യാഭ്യാസ – ഗവേഷണ മേഖലയിലുള്ള നിരവധി വ്യക്തിത്വങ്ങളടങ്ങിയ ഒരു മൂലകുടുംബമാണ് തലവടി കാഞ്ഞിരപള്ളിൽ കുടുംബ യോഗം.

Print Friendly, PDF & Email

Leave a Comment

More News