ഗാസ അൽ നാസർ ആശുപത്രിയിലെ ഐസിയുവിനുള്ളിൽ ശിശുക്കളുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി

ഗാസ സിറ്റി: ഗാസയിലെ അൽ നാസർ ആശുപത്രിയിലെ ഐസിയു വാർഡിലെ കിടക്കയിൽ അഴുകിയ നിലയിൽ ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് ശിശുക്കളെ ആശുപത്രി മെഷീനുകളിൽ ഘടിപ്പിച്ച നിലയിലും ഡയപ്പറുകളും പാല് കുപ്പികളും മൃതദേഹത്തിന് സമീപം കണ്ടെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ജീർണിച്ച നാല് മൃതദേഹങ്ങൾ കാണാവുന്ന ഒരു വീഡിയോ നവംബർ 27 ന് യുഎഇ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ അൽ മഷാദിന്റെ ഗാസ റിപ്പോർട്ടറായ പത്രപ്രവർത്തകൻ മുഹമ്മദ് ബലൂഷയാണ് ചിത്രീകരിച്ചത്. ബാലുഷ സിഎൻഎന്നുമായി വീഡിയോ പങ്കിട്ടു.

ഇസ്രായേൽ സേനയുടെ നിർദ്ദേശപ്രകാരം, നവംബർ 10 ന് അൽ-നാസർ ആശുപത്രി ഒഴിപ്പിച്ചതായി അവിടെ ജോലി ചെയ്തിരുന്ന നിരവധി മെഡിക്കൽ സ്റ്റാഫുകളും ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞു. കുഞ്ഞുങ്ങളെ സുരക്ഷിതമായി നീക്കാൻ മാർഗമില്ലാത്തതിനാൽ ഐസിയുവിൽ ഉപേക്ഷിക്കേണ്ടി വന്നതായി മെഡിക്കൽ സ്റ്റാഫ് പറഞ്ഞു. ഈ മരണങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേൽ പ്രതിരോധ സേന നിഷേധിച്ചു, ആരോപണങ്ങൾ തെറ്റാണെന്നും വസ്തുതകളെ വളച്ചൊടിച്ചതാണെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News