യുഎന്നിൽ ഗാസ വെടിനിർത്തൽ പ്രഖ്യാപനത്തിന് അമേരിക്ക വീറ്റോ ചെയ്ത നടപടിയെ ഉത്തര കൊറിയ അപലപിച്ചു

ഗാസയിൽ ഉടനടി മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയം തടഞ്ഞതിന് ഉത്തര കൊറിയൻ മുതിർന്ന ഉദ്യോഗസ്ഥൻ അമേരിക്കയെ വിമർശിച്ചു. വീറ്റോ വാഷിംഗ്ടണിന്റെ “ഇരട്ടത്താപ്പാണ്” കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം വെള്ളിയാഴ്ചയാണ് യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തത്. യു.എന്നിലെ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയും ബ്രിട്ടൻ വിട്ടുനിൽക്കുകയും ചെയ്തതിനെത്തുടർന്ന് പാസാക്കാനായില്ല.

“പതിനായിരക്കണക്കിന് സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സഖ്യകക്ഷിയെ സംരക്ഷിക്കാൻ അമേരിക്ക വീറ്റോ അധികാരം ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധവും യുക്തിരഹിതവുമായ ഇരട്ടത്താപ്പ് മാത്രമല്ല, മനുഷ്യത്വരഹിതമായ തിന്മയുടെ ഉന്നതിയും കൂടിയാണ്,” അന്താരാഷ്ട്ര സംഘടനകൾക്കായുള്ള ഉത്തര കൊറിയയുടെ ഉപവിദേശകാര്യമന്ത്രി കിം സൺ ജിയോംഗ് പറഞ്ഞു.

മറ്റൊരു രാജ്യത്തിനും ഒരു ദോഷവും വരുത്താത്ത ഉത്തര കൊറിയയുടെ സമീപകാല സാറ്റലൈറ്റ് വിക്ഷേപണത്തെ അപലപിക്കുകയും അതേസമയം ഗാസയിൽ തുടരുന്ന പോരാട്ടം അംഗീകരിക്കുന്നതിലൂടെ അമേരിക്ക അവരുടെ യഥാര്‍ത്ഥ നിറമാണ് പുറത്തെടുത്തതെന്നും കിം പറഞ്ഞു.

കൂടുതൽ ചാര ഉപഗ്രഹങ്ങൾ വിന്യസിക്കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയതിനാൽ, ഉത്തര കൊറിയയുടെ ഭീഷണികളോടുള്ള ഏകോപിത പ്രതികരണം സ്ഥിരീകരിക്കാൻ യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ശനിയാഴ്ച യോഗം ചേർന്നു.

 

 

Print Friendly, PDF & Email

Leave a Comment

More News