ഗാസ യുദ്ധത്തിനെതിരെ ജൂത പ്രതിഷേധക്കാർ ലോസ് ഏഞ്ചൽസ് ഫ്രീവേ ഉപരോധിച്ചു

ലോസ് ഏഞ്ചൽസ്: ഗാസ മുനമ്പിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഒരു ജൂത ഗ്രൂപ്പിലെ പ്രവർത്തകർ ബുധനാഴ്ച രാവിലെ തിരക്കേറിയ സമയത്ത് ലോസ് ഏഞ്ചൽസ് ഹൈവേയിൽ ഗതാഗതം തടയുകയും മൈലുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതായി കാലിഫോർണിയ ഹൈവേ പട്രോൾ അറിയിച്ചു.

‘ഇഫ് നോട്ട് നൗ’ എന്ന സംഘടനയിൽ നിന്നുള്ള പ്രതിഷേധക്കാർ രാവിലെ 9 മണിയോടെ 110 ഫ്രീവേ ഡൗണ്‍‌ടൗണിന്റെ തെക്കോട്ടുള്ള  റോഡ് ഉപരോധിച്ചാണ് യാത്രക്കാരെ തടഞ്ഞത്. പ്രതിഷേധക്കാർ കറുത്ത ഷർട്ട് ധരിച്ച് ‘നോട്ട് ഇൻ ഔർ നെയിം’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി ഗാസയിലെ സൈനിക പ്രവർത്തനങ്ങൾ ഇസ്രായേൽ നിർത്തണമെന്ന് ആവശ്യപ്പെട്ടു.

രാവിലെ 10 മണിയോടെ സിഎച്ച്പി ഉദ്യോഗസ്ഥർ ഹൈവേയില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ തുടങ്ങി. 75 ഓളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി ഹൈവേ പട്രോളിംഗ് അറിയിച്ചു.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News