കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ

കോട്ടയം: കോളേജ് വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം തടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. പുനലൂർ സ്വദേശി അനീഷ് കുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്. നിരവധി കേസുകളിൽ ഇയാൾക്ക് പങ്കുള്ളതായും കോടതി ചൂണ്ടിക്കാട്ടി.

2018 ഓഗസ്റ്റിൽ യൂണിവേഴ്‌സിറ്റി പരീക്ഷയ്‌ക്ക് തയ്യാറായി നില്‍ക്കുമ്പോഴാണ് പെൺകുട്ടിയെ അനീഷ് കുമാർ ആക്രമിച്ചത്. കൂടാതെ, ഏതാനും മാസങ്ങൾക്ക് മുമ്പ് തെങ്കാശിയിൽ റെയിൽവേ ഗേറ്റ് ജീവനക്കാരനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. നിലവിൽ തമിഴ്‌നാട്ടിലെ ജയിലിൽ കഴിയുന്ന ഇയാളെ വിചാരണയ്ക്കായി പുനലൂർ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് ബിനു ഹാജരായി.

Leave a Comment

More News