മലയാളിമങ്ക ഉയർത്തിക്കാട്ടുന്ന മ്ലേച്ച സംസ്കാരം !

സോഷ്യൽ മീഡിയയിലും മറ്റു പത്രമാധ്യമങ്ങളിലും ഇന്ന് ചൂടേറിയ വാർത്ത, കൊല്ലം തേവലക്കരയിൽ ഒരു ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചറുടെ നാറ്റക്കേസ്സാണ്.

വിദ്യാസമ്പന്നർ എന്നവകാശപ്പെടുന്ന മലയാളികൾക്കു അപമാനമായി മാറിയിരിക്കുന്നു ഈ മരുമകളുടെ അമ്മായിയമ്മയോടുള്ള ഒരു നിര്ദയമായ പെരുമാറ്റരീതി.

അതിലുപരി ഈ മഞ്ജു മോൾ തോമസ്, തുണി പൊക്കി കാണിച്ചുകൊണ്ടുള്ള സംസ്കാരം കേരള കുടുംബിനികൾക്കു നാണക്കേടിന്റെ പുതിയ നിർവചനം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.

ഇതിനനുസ്പദമായ വാർത്ത ഇങ്ങനെ പോകുന്നു……

കൊല്ലം: തേ​വ­​ല­​ക്ക­​ര­​യി​ല്‍ വ­​യോ­​ധി​ക­​യെ മ​ര്‍­​ദി­​ച്ച മ­​രു­​മ­​ക​ള്‍ അ­​റ­​സ്­​റ്റി​ല്‍. ഹ­​യ​ര്‍­​സെ­​ക്ക​ന്‍​ഡ­​റി അ­​ധ്യാ­​പി­​ക­​യാ­​യ മ­​ഞ്­​ജു മോ​ള്‍ തോ​മ­​സ് ആ­​ണ് അ­​റ­​സ്­​റ്റി­​ലാ­​യ​ത്. ഇ­​വ​ര്‍­​ക്കെ­​തി­​രെ വ­​ധ­​ശ്ര­​മം ഉ​ള്‍­​പ്പ­​ടെ­ജാ­​മ്യ­​മി​ല്ലാ വ­​കു­​പ്പ് ചു­​മ­​ത്തി­​യാ­​ണ് പോ­​ലീ­​സ് കേ­​സെ­​ടു­​ത്ത­​ത്.

ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന 80കാ​രി‍​യാ​യ വ​യോ​ധി​ക​യെ മ​രു​മ​ക​ൾ ത​​ള്ളി താ​ഴെ​യിടുന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ആ​ദ്യം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. വൃ​ദ്ധ​യെ യു​വ​തി വീ​ടി​നു​ള്ളി​ൽ വ​ച്ച് മ​ര്‍​ദി​ക്കു​ന്ന​തും രൂ​ക്ഷ​മാ​യ രീ​തി​യി​ല്‍ വ​ഴ​ക്കു​പ​റ​യു​ന്ന​തും
വീഡി​യോ​യി​ല്‍ കാ​ണാം.

ഇതിനു മുമ്പും മരുമകൾ, ഈ പാവം വയോധികയെ ചെടിച്ചട്ടികൊണ്ടു തലക്കടിച്ചെന്നും, നിലവിളക്കുകൊണ്ടു അടിച്ചെന്നും പറയുന്നുണ്ട്.

നി​ല​ത്ത് കി​ട​ന്ന വ​യോ​ധി​ക എ​ഴു​ന്നേ​ൽക്കാന്‍ സാ​ധി​ക്കാ​തെ നി​ല​ത്തി​രു​ന്നു. ഇ​തി​നി​ടെ സം​ഭ​വ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട യു​വ​തി​യും ത​ന്‍റെ ഫോ​ണെ​ടു​ത്ത് ക്യാമറ ഓ​ണ്‍ ചെ​യ്ത് പി​ടി​ക്കു​ന്നു​ണ്ട്. “മോ​ശ​മാ​യ രീ​തി​യി​ല്‍ വ​സ്ത്രം ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.”

ഒരാൾ ചോദിക്കുന്നു “ആഫ്റ്റർ ഓൾ, പൊക്കിക്കാണിച്ചാൽ എന്തിരിക്കുന്നു കാണാൻ ?” .
അത് ശരിയല്ല, ഒന്നും ഇല്ലെങ്കിലും ഒരു നികൃഷ്ടമായ സംസ്കാരമില്ലായ്മയാണ് ആ സ്ത്രീ ഉയർത്തി കാണിച്ചത്.

ഇതുപോലെയുള്ള അദ്ധ്യാപകർ, എന്ത് നന്മയാണ് വരും തലമുറയ്ക്ക് പകർന്നു നൽകുക?

പക്ഷേ, കാര്യം നിസ്സാരമല്ല. സോഷ്യൽ മീഡിയ നല്ല രിതിയിൽ ഈ സംഭവം അധികാരികളുടെ സത്വര ശ്രദ്ധയിൽ പെടുത്തി എന്നത് ശ്‌ളാഘനീയമാണ്.

നാടിനെയും നാട്ടുകാരെയും നാണം കെടുത്തിയതിനേക്കാൾ, പാവം അമ്മച്ചിയെ നിഷ്ടൂരമായി മർദിക്കുന്ന ഈ സ്ത്രീ യാതൊരു ദയയും അർഹിക്കുന്നില്ല. കെട്ടിയവന് നട്ടെല്ലില്ല എന്ന് സ്പഷ്ടം. പക്ഷെ, വിട്ടു കൊടുക്കരുത്, നിയമം അനുശാസിക്കുന്ന ഏല്ലാ വകുപ്പുകളും ചാർത്തി, കടുത്ത ശിക്ഷകൾ ഇവർക്ക് ഉടനടി കൊടുത്തേ മതിയാവൂ.

സൂചന കണ്ടു പഠിച്ചില്ലെങ്കിൽ, ഇതിലപ്പുറവും നമുക്കും ഭവിക്കാം!

https://fb.watch/oXtW6Y-76P/

Print Friendly, PDF & Email

Leave a Comment