വയോധികയായ ഭര്‍തൃമാതാവിനെ ക്രൂരമായി മർദ്ദിച്ച മരുമകളുടെ ജാമ്യം നിഷേധിച്ചു; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊല്ലം: 80-കാരിയായ ഭര്‍തൃമാതാവിനെ ക്രൂരമായി മർദ്ദിച്ച കേസില്‍ അറസ്റ്റിലായ മരുമകള്‍ മഞ്ജു തോമസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം തേവലക്കരയിലാണ് സംഭവം നടന്നത്. മഞ്ജു വയോധികയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. കോടതി നിർദേശപ്രകാരം മഞ്ജുവിനെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റി.

വധശ്രമം അടക്കമുള്ള വകുപ്പുകളാണ് മഞ്ജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ആറേഴു വര്‍ഷമായി മരുമകൾ തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് വയോധിക ഏലിയാമ്മ വര്‍ഗീസ് പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം. പല സന്ദര്‍ഭങ്ങളിലും വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും.

തന്നെ മർദിക്കുന്നതിനു പിന്നിൽ ഒരു കാരണവുമില്ലെന്നും താനിവിടെനിന്ന് ഇറങ്ങിപ്പോകണമെന്നതാണു മരുമകളുടെ ആവശ്യമെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു. മുഖത്തടിക്കുകയും പുറത്ത് അടിക്കുകയും ചെയ്യും, മകനേയും ഉപദ്രവിക്കാറുണ്ടെന്നും ഏലിയാമ്മ പറഞ്ഞു. കുഞ്ഞുങ്ങളെ ഓർത്ത് ഒന്നും പറയാറില്ലെന്നും പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ മഞ്ജുവിന്റെ ജാമ്യാപേക്ഷയില്‍, മക്കള്‍ കൊച്ചുകുട്ടികളാണെന്നും, അവരെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയുമാണ് സൂചിപ്പിച്ചത്. എന്നാൽ, അപേക്ഷ കോടതി തള്ളി.

ഏലിയാമ്മയെ ആക്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇത് കാര്യമായ പ്രതിഷേധത്തിനും തുടർന്നുള്ള പോലീസ് ഇടപെടലിനും കാരണമായി. ഇന്ന് ഉച്ചയോടെയാണ് മഞ്ജുവിനെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയാണ് മ­​ഞ്­​ജു മോ​ള്‍ തോ​മ­​സ്. ഭര്‍തൃമാതാവിനെ ഇവര്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിക്കുന്നത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീഡിയോയില്‍ വളരെ മോശമായ ഭാഷയില്‍ മഞ്ജു വയോധികയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട് . ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് കുറച്ച് നേരം കിടക്കുകയും പിന്നീട് ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നതായി വീഡിയോയില്‍ കാണാം . നിവര്‍ന്നുനില്‍ക്കാന്‍ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദ്ദിക്കാന്‍ മഞ്ജു പറയുന്നതായും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഏലിയാമ്മ ചികിത്സ തേടിയിരുന്നു.

https://fb.watch/oXtW6Y-76P/

 

Print Friendly, PDF & Email

Leave a Comment

More News