“ചെക്ക് കോടതിയെ സമീപിക്കൂ..”: പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് തടവിലാക്കിയ ഇന്ത്യൻ പൗരന്റെ കുടുംബത്തോട് സുപ്രീം കോടതി

ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യു എസ് മാര്‍ഷലിന്റെ നിര്‍ദ്ദേശപ്രകാരം ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലായ ഇന്ത്യൻ പൗരന്‍ നിഖിൽ ഗുപ്തയുടെ കുടുംബത്തോട് ‘അറസ്റ്റ്, കൈമാറൽ നടപടികളുമായി ബന്ധപ്പെട്ട് ഗുപ്തയെ ഇപ്പോൾ തടവിലാക്കിയ ചെക്ക് റിപ്പബ്ലിക്കിലെ കോടതിയെ സമീപിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച പറഞ്ഞു.

ഗുപ്തയുടെ “നിയമവിരുദ്ധമായ അറസ്റ്റിനും നിലവിലുള്ള കൈമാറൽ നടപടികൾക്കും” എതിരെ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒരു കുടുംബാംഗം സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും, എസ്.വി.എൻ. ഭട്ടിയും. വിഷയം അത്യന്തം സെൻസിറ്റീവായതാണെന്നും ഹർജിക്കാരൻ ആദ്യം സമീപിക്കേണ്ടത് ഇന്ത്യക്ക് പുറത്തുള്ള കോടതിയെയാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

“എന്തെങ്കിലും നിയമലംഘനം ഉണ്ടെങ്കിൽ, നിങ്ങൾ അവിടെ കോടതിയിൽ പോകണം,” കോടതി പറഞ്ഞു. അടുത്ത വർഷം ജനുവരി 4 ന് സുപ്രീം കോടതി ഹർജി പരിഗണിക്കും. അതിനിടെ, ഹർജിയുടെ പകർപ്പ് കേന്ദ്ര ഏജൻസിക്ക് നൽകാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ടു.

യുഎസിലെയും കാനഡയിലെയും ഇരട്ട പൗരത്വമുള്ള സിഖ് വിഘടനവാദി നേതാവ് പന്നൂണിനെ ന്യൂയോർക്കിൽ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഗുപ്തയ്‌ക്കെതിരെ യുഎസ് ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ചെക്ക് അധികാരികളിൽ യുഎസിന്റെ സ്വാധീനം അവിടത്തെ ജയിലിൽ ഗുപ്തയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

അറസ്റ്റ് വാറണ്ടിന്റെ അഭാവം, ന്യായമായ പ്രാതിനിധ്യത്തിന്റെ അഭാവം, അടിസ്ഥാന അവകാശങ്ങളുടെ നിഷേധം എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട് പ്രാഗിൽ ആരംഭിച്ച കൈമാറ്റ നടപടികൾ നടപടിക്രമപരമായ പരാജയങ്ങളാൽ നടന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഈ വർഷം ജൂൺ 30 ന് പ്രാഗ് എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട ഗുപ്തയെ ചെക്ക് തടങ്കലിൽ പാർപ്പിച്ചപ്പോൾ നിർബന്ധിതമായി ഗോമാംസവും പന്നിയിറച്ചിയും കഴിക്കേണ്ടി വന്നെന്നും കോൺസുലർ പ്രവേശനവും ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാനുള്ള അവകാശവും നിഷേധിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

“ഇരു രാജ്യങ്ങളിലും-ചെക്ക് റിപ്പബ്ലിക്കിലും യുഎസിലും നിയമോപദേശകനെ നിയമിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. പ്രാഗിലെ കൈമാറ്റ വിചാരണ വേളയിൽ ഭാഷാ തടസ്സവും മതിയായ പ്രാതിനിധ്യത്തിന്റെ അഭാവവും അടിവരയിട്ട് തനിക്ക് വേണ്ടി ഒരു ഇന്ത്യൻ അഭിഭാഷകനെ നിയമിക്കണമെന്ന് ഹര്‍ജിക്കാരന്‍ പ്രത്യേകം കോടതിയോട് അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News