ഗാസയിലേക്കുള്ള സൗദിയുടെ 26-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിൽ എത്തി

കെയ്റോ: കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ നടത്തുന്ന 26-ാമത് സൗദി ദുരിതാശ്വാസ വിമാനം വ്യാഴാഴ്ച ഈജിപ്തിലെ എൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

ഗാസയിലെ ഫലസ്തീൻ ജനങ്ങള്‍ക്കായി 24 ടൺ മെഡിക്കൽ, ഷെൽട്ടർ സാമഗ്രികൾ ഉൾപ്പെടെ വിവിധ ദുരിതാശ്വാസ സാമഗ്രികളാണ് ഈ വിമാനത്തിലുള്ളത്.

എൻക്ലേവിലെ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള ധനസമാഹരണ കാമ്പയിന്റെ ഭാഗമായാണ് സഹായം. പ്രതിസന്ധി ഘട്ടങ്ങളിൽ ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാനുള്ള സൗദി അറേബ്യയുടെ ദീർഘകാല പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News