രാശിഫലം (20-12-2023 ബുധന്‍)

ചിങ്ങം: നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക്‌ അനുസരിച്ച്‌ ഒന്നും ഇന്ന് നിങ്ങള്‍ക്ക്‌ ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മപരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കാ‌ൻ പാടുള്ളൂ.

കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത്‌ നന്നായിരിക്കും.

തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹൃത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും.

വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പ്രിയപ്പെട്ടവർക്കായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കാൻ നിങ്ങൾ പുറപ്പെടും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായതല്ല, എങ്കിലും അത്‌ നാളേക്കുള്ള പ്രതീക്ഷ നൽകുന്നു. ഒരു പാർട്ട്‌-ടൈം കോഴ്‌സിൽ ചേർന്ന് കഴിവുകളെ മൂർച്ചയുള്ളതാക്കുക. അത്‌ നിങ്ങളുടെ ഇടം കണ്ടെത്താൻ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്‌.

മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ മനസുമുഴുവൻ സ്നേഹമായിരിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സുന്ദര നിമിഷങ്ങൾ മനസിൽ താലോലിക്കുകയും പഴയ സുഹൃത്തിനെ വിളിച്ച്‌ അവ പങ്കുവയ്ക്കു‌കയും ചെയ്യും. ഔദ്യോഗികമായി വലിയ നാഴികക്കല്ലുകൾ താണ്ടും. എല്ലാംകൊണ്ടും നിങ്ങൾക്കൊരു നല്ല ദിവസമാകുന്നു.

കുംഭം: നിങ്ങളുടെ അവ്യക്തമായ ക്രെഡിറ്റ്‌ കാർഡിനെ ശപിച്ചുകൊണ്ട്‌ ഓർക്കാതെ വാങ്ങിയ സാധനത്തിന്‍റെ വില നൽകേണ്ടി വരും. ഇത്‌ നിങ്ങളെ കുറച്ചുകൂടി ജീവിതത്തിൽ ചിട്ടയുള്ള ആളാക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കേണ്ടതില്ല.

മീനം: ഇന്ന് നിങ്ങൾക്ക്‌ മനക്ലേശത്തിന്‍റെ ആവശ്യമില്ല. ഉദാരമനസ്‌കനും ക്ഷമയുള്ളവനുമായിരിക്കുന്നതിനാൽ മറ്റുള്ളവരോട്‌ ക്ഷമിക്കുകയും ചെയ്യും, ഇതുകാരണം മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.

മേടം: ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍ സാമാന്യബോധമുണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ നടത്തുക, മാര്‍ഗനിര്‍ദ്ദേശം തേടുക, അവസാനഘട്ടത്തില്‍ നിങ്ങളുടെ സാമാന്യബോധം ഉണര്‍ന്നിരിക്കണം.

ഇടവം: വാദപ്രതിവാദങ്ങളുടെ ഛായയായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. ഉച്ചതിരിഞ്ഞ് നിങ്ങള്‍ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ്‌ ചര്‍ച്ചകളിലേര്‍പ്പെട്ടേക്കാം. വൈകുന്നേരം, നിങ്ങളുടെ ആത്മസഖിയുടെ പ്രത്യേകമായ പരിഗണനയില്‍ ദിവസം കൂടുതല്‍ ഉന്മേഷപ്രദമായേക്കാം.

മിഥുനം: മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതെ ശ്രദ്ധിക്കണം. ആളുകള്‍ നിങ്ങളോട് തുറന്നുപറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും നിങ്ങള്‍ക്ക്‌ ആ വിഷയത്തിലുള്ള അഭിപ്രായം അവരോട് പറഞ്ഞ് അവരെ സഹായിക്കുകയും വേണം. വൈകുന്നേരം മതപരവും, ബുദ്ധിപരവുമായ കാര്യങ്ങളാല്‍ തിരക്കിലായിരിക്കും.

കര്‍ക്കടകം: ഇന്ന് എല്ലാവിധത്തിലും ഒരു വെല്ലുവിളി നിറഞ്ഞതും, ദുര്‍ഘടമായതുമായ ഒരു ദിവസമായിരിക്കും. ആത്മവിശ്വാസം കുറഞ്ഞിരിക്കും, അല്ലെങ്കില്‍ ചെറുതായി പരാജിതനെന്ന് തോന്നുന്നതുപോലെയായിരിക്കും. ചിലകാര്യങ്ങളില്‍ നിങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ടതാണെങ്കിലും, അങ്ങനെയായിരിക്കില്ല. വ്യക്തിപരമായി, നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷം തേടുന്നതിനായി സമയം ചെലവഴിച്ചേക്കാം.

Print Friendly, PDF & Email

Leave a Comment

More News