കേരള സർവ്വകലാശാല സെനറ്റിൽ സിപിഐ(എം) അംഗങ്ങളെ തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സിപിഐഎം പ്രവർത്തകരെയും അനുഭാവികളെയും തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ശ്രമിക്കുന്നതായി ആരോപണം. കേരള സർവകലാശാലയുടെ സെനറ്റിലേക്ക് ചാൻസലർ നാമനിർദ്ദേശം ചെയ്യേണ്ട പേരുകളുടെ പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് നൽകിയതെന്നു പറയുന്നു. സാധാരണഗതിയിൽ സർവകലാശാല തയാറാക്കുന്ന പട്ടിക മാത്രമേ ഗവർണർക്ക് നൽകാറുള്ളൂ. മന്ത്രിയുടെ ഈ നടപടി മാർഗനിർദേശങ്ങളുടെ ലംഘനമായാണ് കാണുന്നത്.

സർവകലാശാല തയ്യാറാക്കിയ പട്ടിക കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കൈമാറി. ഇതോടൊപ്പം മന്ത്രി നൽകിയ സിപിഐഎം അനുഭാവികളുടെ പേരുകളടങ്ങിയ പട്ടികയും വിസി സമർപ്പിച്ചു.

കൈരളി ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി.പരമേശ്വരൻ, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങി സിപിഐ എം അനുകൂലികളാണ് മന്ത്രി ആർ. ബിന്ദുവിന്റെ പട്ടികയിലുള്ളത്.

Print Friendly, PDF & Email

Leave a Comment

More News