സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയില്ലെന്ന്

ന്യൂഡല്‍ഹി: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടികൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജനുവരി 22ന് നടക്കുന്ന ഈ പരിപാടിയിൽ മുതിർന്ന വ്യവസായികൾ, നേതാക്കൾ, സന്യാസിമാർ, സെലിബ്രിറ്റികൾ എന്നിവരുള്‍പ്പടെ ഏകദേശം 8000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മുന്‍ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്‌ഡി ദേവഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തേക്കില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിൽ രാജ്യത്തെ പല രാഷ്ട്രീയ പാർട്ടികളുടെയും അദ്ധ്യക്ഷന്മാർക്കും ക്ഷണങ്ങൾ നൽകും. രാഷ്ട്രീയ പാർട്ടികളുടെ തലവന്മാരെ വിളിച്ച് വരികയാണെന്നാണ് ട്രസ്റ്റ് വൃത്തങ്ങൾ പറയുന്നത്. ഇതിന് പുറമെ ഭരണഘടനാ പദവികൾ വഹിക്കുന്ന പ്രമുഖരെയും മറ്റ് ചില വ്യക്തിത്വങ്ങളെയും ക്ഷണിക്കുന്നുണ്ട്. കൂടാതെ, വിവിധ അഖാരകളിലും വിഭാഗങ്ങളിലും പെട്ട സന്യാസിമാർക്കും ക്ഷണങ്ങൾ നൽകുന്നുണ്ട്. സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്നുള്ളവരെ പോലും വിളിക്കുന്നുണ്ട്.

അതേസമയം, കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാത്തത് സംബന്ധിച്ച ചർച്ചകൾ ശക്തമായേക്കും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിക്കോ പ്രിയങ്ക വാദ്രയ്‌ക്കോ ക്ഷണം ലഭിച്ചിട്ടില്ല.

നിലവിൽ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം മാത്രമേയുള്ളൂവെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാത്തത്. പകരം പാർട്ടി അദ്ധ്യക്ഷൻ ഖാർഗെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെ ക്ഷണിച്ചു. ഇതിന് പുറമെയാണ് സോണിയ ഗാന്ധിയെ മുതിർന്ന നേതാവ് എന്ന നിലയിൽ ക്ഷണിച്ചിരിക്കുന്നത്. .

Print Friendly, PDF & Email

Leave a Comment

More News