പ്രകോപിപ്പിച്ചാൽ ‘ആണവാക്രമണം’ നടത്താന്‍ മടിക്കില്ലെന്ന് യു എസിന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്

FILE – In this undated photo provided Monday, Dec. 18, 2023, by the North Korean government, North Korean leader Kim Jong Un, his daughter and an official watch what it says is an intercontinental ballistic missile launching from an undisclosed location in North Korea. Independent journalists were not given access to cover the event depicted in this image distributed by the North Korean government. The content of this image is as provided and cannot be independently verified. Korean language watermark on image as provided by source reads: “KCNA” which is the abbreviation for Korean Central News Agency. (Korean Central News Agency/Korea News Service via AP, File)

സോള്‍: ഒരു ശത്രു ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിച്ചാൽ ആണവാക്രമണം നടത്താൻ പ്യോങ്‌യാങ് മടിക്കില്ലെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതായി സ്റ്റേറ്റ് മീഡിയ കെസിഎൻഎ വാർത്താ ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

മിലിറ്ററിയുടെ മിസൈൽ ബ്യൂറോയിൽ പ്രവർത്തിക്കുന്ന സൈനികരെ കാണുകയും പ്യോങ്‌യാങ് അടുത്തിടെ നടത്തിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ (ഐസിബിഎം) പരീക്ഷണത്തില്‍ അവരെ അഭിനന്ദിക്കുകയും ചെയ്തപ്പോഴാണ് കിം ഈ പരാമർശം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പരീക്ഷണം സായുധ സേനയുടെ വിശ്വസ്തതയും ശക്തമായ നിലപാടും പ്രകടമാക്കുന്നതായും, ശത്രു പ്രകോപിപ്പിക്കുമ്പോൾ ആണവ ആക്രമണത്തിന് പോലും മടിക്കരുതെന്ന ഡിപിആർകെയുടെ സിദ്ധാന്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരയുടെ ഔദ്യോഗിക നാമമായ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ ചുരുക്കരൂപമാണ് DPRK. വർദ്ധിച്ചു വരുന്ന യുഎസ് ശത്രുതയ്‌ക്കെതിരായ ആണവശക്തികളുടെ യുദ്ധ സന്നദ്ധത അളക്കാൻ തിങ്കളാഴ്ച തങ്ങളുടെ ഏറ്റവും പുതിയ ഐസിബിഎം പരീക്ഷിച്ചതായി ഉത്തര കൊറിയ പറഞ്ഞു.

ഉത്തര കൊറിയയുടെ സമീപകാല ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളെ അപലപിച്ച് അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ ഉന്നത നയതന്ത്രജ്ഞർ ബുധനാഴ്ച സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും, “മുൻവ്യവസ്ഥകളില്ലാതെ കാര്യമായ ചര്‍ച്ചകളില്‍” ഏർപ്പെടാൻ പ്യോങ്‌യാങ്ങിനെ പ്രേരിപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ചത്തെ വിക്ഷേപണം സൈന്യത്തിന്റെ ഉയർന്ന ചലനശേഷിയും ദ്രുതഗതിയിലുള്ള ആക്രമണ ശേഷിയും കാണിച്ചുവെന്ന് കിം പറഞ്ഞു. കൂടാതെ, അതിന്റെ പോരാട്ട കാര്യക്ഷമത കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തതായി
പറയുന്നു.

ഐ‌സി‌ബി‌എം വിക്ഷേപണത്തെക്കുറിച്ച് ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യു‌എൻ‌എസ്‌സി) യോഗം നടത്തിയതിന് ഒരു പ്രത്യേക പ്രസ്താവനയിൽ കിമ്മിന്റെ സഹോദരി കിം യോ ജോംഗ് അപലപിച്ചു. ഇത് രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ പറഞ്ഞു.

കൊറിയൻ ഉപദ്വീപിൽ വർഷം മുഴുവനും എല്ലാ തരത്തിലുള്ള സൈനിക പ്രകോപനങ്ങളിലൂടെയും പിരിമുറുക്കം രൂക്ഷമാക്കിയ യുഎസിന്റെയും ROK യുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തിലും പ്രവൃത്തിയിലും UNSC ഭാരിച്ച ഉത്തരവാദിത്തം വഹിക്കണമെന്നും അവർ പറഞ്ഞു.

ROK എന്നത് ദക്ഷിണ കൊറിയയുടെ ഔദ്യോഗിക നാമമായ റിപ്പബ്ലിക് ഓഫ് കൊറിയയെ സൂചിപ്പിക്കുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും ബുധനാഴ്ച കൊറിയൻ ഉപദ്വീപിന് സമീപം യുഎസ് സ്ട്രാറ്റജിക് ബോംബർ ഉൾപ്പെടുന്ന ഒരു സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News