രാശിഫലം (23-12-2023 ശനി)

ചിങ്ങം: ഇന്ന് നിങ്ങളുടെ അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. ഈ നല്ല ദിവസം പ്രേമപൂർവ്വം നിങ്ങളുടെ കാര്യങ്ങളിൽ മുഴുകണം. പക്ഷേ നിങ്ങളുടെ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം.

കന്നി: അറിയപ്പെടാത്ത ഒരു വ്യക്തിയെ കുറിച്ചുള്ള ഭയം ഇന്ന് നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കും. ആ ഭയം അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിൽ കൂടിവരും. ഇന്ന് അധിക സമയം സുഹൃത്തിനോടൊപ്പം നിങ്ങൾ ചിലവഴിക്കുന്നതാണ്.

തുലാം: ഈ ലോകത്തിൽ നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. ഇന്ന് നിങ്ങൾ പുതിയ വസ്ത്രങ്ങൾ വാങ്ങും. പ്രധാനമയും നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം.

വൃശ്ചികം: എല്ലാ സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ശ്രമിക്കുക.

ധനു: മാനസികമായും ശാരീരികമായും ഇന്ന് നിങ്ങള്‍ക്ക് ഏറെ പ്രയാസം നേരിടേണ്ടി വന്നേക്കാം. പ്രവർത്തന മേഖലയില്‍ നിങ്ങളുടെ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ കഴിഞ്ഞെന്ന് വരില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. അതിനാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം.

മകരം: ഇന്ന് നിങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. നിങ്ങളുടെ ഇന്നത്തെ ചുറ്റുപാട് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തെയാണ് ഓർമ്മപ്പെടുത്തുക. നിങ്ങൾക്ക് ഊർജ്ജവും ജീവിതാസക്തിയും ഇല്ലെന്ന ഒരു തോന്നലുണ്ടായേക്കാം. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ‌ ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചേക്കാം.

കുംഭം: നിങ്ങളുടെ മാനസികമായ സംഘർഷത്തിന് ഇന്ന് താല്ക്കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നിങ്ങൾക്ക് നല്ല ഉന്മേഷവും തോന്നിയേക്കാം. ചുരുക്കത്തിൽ ഇന്നത്തെ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്തേക്കും. ഇന്ന് നിങ്ങൾ ചില ചെറുയാത്രകൾ നടത്താനും സാധ്യത.

മീനം: ഇന്ന് നിങ്ങൾ നിങ്ങളുടെ സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ നിങ്ങളുടെ സാഹചര്യങ്ങള്‍ നിങ്ങൾക്ക് പ്രതികൂലാത്മകമാവും. നിങ്ങളുടെ ചെലവുകളിലും നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ നിങ്ങളിന്ന് ശ്രദ്ധിക്കണം. നിങ്ങൾക്കിന്ന് ക്ഷീണം തോന്നിയേക്കാം. ബന്ധുക്കളുമായുള്ള നിങ്ങളുടെ ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ ഒരു പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കും.

മേടം: ശുഭചിന്തകളുടെ ഊർജ്ജം പ്രവഹിക്കുന്ന ഒരു ദിവസമാണിന്ന്. ഇന്ന് നിങ്ങൾ ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പൊതുസൽക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. നിങ്ങൾ ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്യണം. ഇന്ന് നിങ്ങളുടെ അമ്മയുടെ പക്കൽനിന്നും ചില ശുഭവാ‍ർത്തകള്‍ നിങ്ങളെ തേടിയെത്തും.

ഇടവം: ശ്രദ്ധയോടെ മാത്രം ഇന്ന് ഓരോ കാര്യങ്ങളിലും ഇടപെടലുകള്‍ നടത്തുക. ഇന്ന് നിങ്ങള്‍ക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അതുകൊണ്ട് കണ്ണും കാതും തുറന്നുവെച്ച് ശ്രദ്ധയോടെ വേണം മുന്നോട്ടുപോകാന്‍. ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധയുണ്ടായിരിക്കണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണ്ണമായ വൈദ്യപരിശോധനക്ക് വിധേയമാക്കണം. നിങ്ങളുടെ ആശയങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ കഴിയാത്തവരുമായുള്ള ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കുക.

മിഥുനം: നിങ്ങൾ ചെയ്യുന്ന ഏത്‌ കാര്യത്തിലും പൂർണ്ണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി നിങ്ങളുടെ ഊർജ്ജവും ശ്രദ്ധയും നിങ്ങള്‍ ഉറപ്പുവരുത്തും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അത്‌ കാരണം തിരക്കിലാകുകയും ചെയ്യും. അമിത ജോലികാരണം നിങ്ങൾ ക്ഷീണിതനാകും. അത്‌ നിങ്ങൾക്ക്‌ ഒരുപാട്‌ മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും.

Print Friendly, PDF & Email

Leave a Comment

More News