പടിഞ്ഞാറൻ ബുറുണ്ടിയിൽ തോക്കുധാരികൾ 20 പേരെ വധിച്ചു

ബുജുംബുറ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള ബുറുണ്ടിയുടെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപം തോക്കുധാരികൾ കുറഞ്ഞത് 20 പേരെ കൊലപ്പെടുത്തുകയും ഒമ്പത് പേർക്ക് പരിക്കേല്പിക്കുകയും ചെയ്തതായി സർക്കാർ ശനിയാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റെഡ് ടബാര വിമത സംഘമാണ് ആക്രമിച്ചതെന്ന് അവര്‍ അവകാശപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം വുഗിസോ എന്ന ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കൊല്ലപ്പെട്ടവരിൽ 12 കുട്ടികളും രണ്ട് ഗർഭിണികളും ഒരു പോലീസ് ഓഫീസറും ഉൾപ്പെടുന്നുവെന്ന് സർക്കാർ വക്താവ് ജെറോം നിയോൻസിമ പറഞ്ഞു.

2015 മുതൽ കിഴക്കൻ കോംഗോയിലെ താവളങ്ങളിൽ നിന്ന് ബുറുണ്ടി സർക്കാരിനെതിരെ പോരാടുന്ന റെഡ് ടബാര, ഒൻപത് സൈനികരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും കൊന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അവകാശപ്പെട്ടു.

ആക്രമണത്തിനിടെ വെടിയൊച്ചയുടെയും സ്‌ഫോടനത്തിന്റെയും ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

സെപ്റ്റംബറിൽ രാജ്യത്തെ ബുജുംബുരയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ചതായി റെഡ് ടബാര മുമ്പ് പറഞ്ഞിരുന്നുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News