ഗാസയിൽ നിന്ന് പലസ്തീനികളെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിയെ പലസ്തീൻ അപലപിച്ചു

ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് സ്വയം രക്ഷനേടാൻ വീടുവിട്ടിറങ്ങിയ പലസ്തീൻ കുടുംബങ്ങൾ, ഇന്നലെ (ഡിസംബർ 25-ന്) ഗാസയിലെ റാഫയിൽ താൽക്കാലിക കൂടാരങ്ങൾ സ്ഥാപിച്ച ഒഴിഞ്ഞ ഭൂമിയിൽ ഭക്ഷണം തയ്യാറാക്കുന്നു (ഫോട്ടോ കടപ്പാട്: അനഡോലു ഏജൻസി)

ഫലസ്തീനികളെ സ്വമേധയാ ഗാസ വിടാൻ പ്രോത്സാഹിപ്പിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിയെ ഫലസ്തീൻ അപലപിക്കുകയും, അതിനെതിരെ അന്താരാഷ്ട്ര നിലപാടിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

“നമ്മുടെ ജനങ്ങളുടെ കുടിയിറക്ക് സംബന്ധിച്ച നെതന്യാഹുവിന്റെ കുറ്റസമ്മതം ഗാസ മുനമ്പിലെ വംശഹത്യ യുദ്ധത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് പുതിയ പ്രഹരമാണ്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പലസ്തീൻ ഗ്രൂപ്പായ ഹമാസും നെതന്യാഹുവിന്റെ പദ്ധതിയെ അപലപിക്കുകയും അത് ആക്രമണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നും പറഞ്ഞു. ഫലസ്തീൻ ജനതയെ ഇല്ലാതാക്കുന്നതിനോ അവരുടെ ഭൂമിയിൽ നിന്നും അവരെ പുറത്താക്കുന്നതിനോ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

ഗാസയിൽ നിന്ന് പലസ്തീനികളുടെ സ്വമേധയാലുള്ള കുടിയിറക്കം പ്രോത്സാഹിപ്പിക്കാൻ തയ്യാറാണെന്ന് നെതന്യാഹു തന്റെ ലിക്കുഡ് പാർട്ടിയുടെ യോഗത്തിൽ പറഞ്ഞതായി പറയപ്പെടുന്നു. എന്നാൽ, നെതന്യാഹുവിന്റെ ഈ പ്രസ്താവന അപ്പാടെ “വിഴുങ്ങാന്‍” തയ്യാറുള്ളവരുണ്ടോ എന്നതായിരുന്നു പ്രശ്നം.

ഇസ്രായേൽ ആക്രമണം ഗാസയെ സമ്പൂര്‍ണ്ണ നാശത്തിലേക്കാണ് തള്ളിവിട്ടത്. തീരപ്രദേശത്തെ വസതികളും കെട്ടിടങ്ങളും പകുതിയിലധികം കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും രൂക്ഷമായ ക്ഷാമത്തിനിടയിൽ ഗാസയില്‍ നിന്ന് ഏകദേശം 2 ദശലക്ഷം ആളുകൾക്ക് തങ്ങളുടെ വാസസ്ഥലം വിട്ടുപോകേണ്ടതായി വന്നു.

Print Friendly, PDF & Email

Leave a Comment

More News